കാസർകോട്ടെ 17 കാരിയുടെ അര്‍ദ്ധനഗ്ന ചിത്രം ഫേസ് ബുക്കിലിട്ട യുവാവ് അറസ്റ്റില്‍ പോക്സോ ചുമത്തി
ജയിലിലടച്ചു
കാസര്‍കോട് : കാസര്‍കോട്ടു കാരിയായ പെണ്‍കുട്ടിയുടെ നഗ്നചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മലപ്പുറം സ്വദേശിയായ യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍. മലപ്പുറം വാഴക്കാട് ചെറുവായൂര്‍ സ്വദേശി എം. അനുകൃഷ്ണന്‍ എന്ന കിച്ചുവിനെയാണ് (23) വിനെയാണ് ബേഡകം ഇന്‍സ്പെക്ടര്‍ ടി. ഉത്തംദാസ്, പൊലീസുകാരായ പ്രദീപ് കുമാര്‍, ഹരീഷ് കടവത്ത് എന്നിവര്‍ മലപ്പുറത്തെത്തി അറസ്റ്റ് ചെയ്തത്. 2020 മാര്‍ച്ച് മാസത്തിലാണ് ബേഡകം പൊലീസ് പരിധിയിലെ 17 കാരിയുടെ നഗ്നചിത്രം യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ അനുകൃഷ്ണന്‍ വശീകരിച്ച് സംഘടിപ്പിച്ച അര്‍ദ്ധ നഗ്നചിത്രം ഫേസ്ബുക്കില്‍ പോസ്റ്റുചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത ബേഡകം പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. കൊവിഡ് ടെസ്റ്റും വൈദ്യ പരിശോധനയും നടത്തിയ ശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നവംബര്‍ 10 വരെ റിമാന്‍ഡ് ചെയ്തു.