നിയമസഭയിലെ കയ്യാങ്കളി സര്‍ക്കാര്‍ ആവശ്യം നിരസിച്ചു വിചാരണക്കോടതിയുടെ നടപടിക്ക്
ഹൈക്കോടതിയുടെ സ്റ്റേയില്ല
കൊച്ചി: നിയമസഭയിലെ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാറിന് വീണ്ടും തിരിച്ചടി. മുന്‍ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നിയമസഭയിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസില്‍ വിചാരണക്കോടതി നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. മന്ത്രിമാര്‍ ഹാജരാകുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല.
ഇതോടെ, മന്ത്രി ഇ.പി. ജയരാജനും കെ.ടി. ജലീലും വിചാരണക്കോടതിയില്‍ ഹാജരാകണം. കേസില്‍ പ്രതികളായ നാല് എംഎല്‍എമാര്‍ ഈ മാസം ആദ്യം ജാമ്യം നേടിയിരുന്നു. സംഭവം നടക്കുമ്ബോള്‍ എംഎല്‍എമാരായിരുന്ന കെ. അജിത്, കെ. കുഞ്ഞുമുഹമ്മദ്, സി.കെ. സദാശിവന്, വി. ശിവന്‍കുട്ടി എന്നിവര്‍ക്കാണ് നേരത്തെ മാജ്യം അനുവദിച്ചത്.