വിവാഹം മുടക്കി സിനിമാ സ്റ്റൈലില്‍ അയല്‍വാസിയുടെ കട തകര്‍ത്ത് യുവാവ് പ്രതികാരം
വീട്ടി
കണ്ണൂര്‍: വിവാഹം മുടക്കിയാല്‍ പണി ഉറപ്പ്. അത് സിനിമ സ്റ്റൈലില്‍ ആയാലോ. അത്തരമൊരു സംഭവമാണ് കണ്ണൂരില്‍ നടന്നത്. വിവാഹം മുടക്കിയെന്ന് ആരോപിച്ച് യുവാവ് ജെ സി ബി ഉപയോഗിച്ച് അയല്‍വാസിയുടെ കട തകര്‍ത്തു. കണ്ണൂര്‍ പുളിങ്ങോം കുമ്ബന്‍ കുന്നിലെ പുളിയാറു മറ്റത്തില്‍ സോജിയുടെ കടയാണ് തകര്‍ത്തത്. തന്റെ അഞ്ച് വിവാഹ ആലോചനകള്‍ മുടക്കി എന്ന് ആരോപിച്ചായിരുന്നു ആല്ബിന് എന്ന യുവാവിന്റെ കട തകര്‍ത്തുള്ള പ്രതികാരം. അയ്യപ്പനും കോശിയും സിനിമയിലെ മുണ്ടൂര്‍ മാടന് സ്റ്റൈലിലായിരുന്നു യുവാവിന്റെ പ്രതികാരം.
വിവാഹ ആലോചന തുടങ്ങിയിട്ട് ഏറെ നാളായി. ഒന്നും ശരിയാകുന്നില്ല. അടുത്തിടെ വന്ന അഞ്ച് വിവാഹ ആലോചനകള്‍ മുടങ്ങിയതിന്റെ കാരണം സമീപ വാസിയായ സോജിയാണ്. വിവാഹം മുടക്കിയതിന് പ്രതികാരമായാണ് ജോസിയുടെ കട മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് തകര്‍ത്തത്. പ്ലാക്കുഴില്‍ ആല്ബിന് എന്ന യുവാവ് ചെറുപുഴ പോലീസിന് നല്കിയ മൊഴിയാണിത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു കട തകര്‍ത്തത്. ആല്‍ബിനുമായി ഒരു പ്രശനവും ഇല്ലെന്നും എന്തിന്റെ പേരിലാണ് കട തകര്‍ത്തതെന്ന് അറിയില്ലെന്നും കട ഉടമ സോജി പറഞ്ഞു. കട ഉടമ സോജിയുടെ പരാതിയില്‍ അല്‍ബിനെ ചെറുപുഴ പോലീസ് കസ്റ്റഡിയില്‍ എടുത്തു.കട പൊളിച്ചത് അറിഞ്ഞ് നിരവധി പേര് സ്ഥലത്ത് തടിച്ചു കൂടി.