ജോസഫിനെ കൂവിയത് തിരിച്ചടിച്ചു; കേരള കോണ്‍ഗ്രസിനെ പഴിച്ച് കോണ്‍ഗ്രസ്
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു കേരള കോണ്‍ഗ്രസിനെ പഴിച്ച് കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കം യുഡിഎഫിനു തിരിച്ചടിയായെന്നും തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ കൂവിയത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന് പറഞ്ഞു. ഇക്കാര്യത്തില്‍ യുഡിഎഫ് നേതൃത്വം കേരള കോണ്‍ഗ്രസിനെ അതൃപ്തി അറിയിച്ചിരുന്നെന്നും വാഴയ്ക്കന് കൂട്ടിച്ചേര്‍ത്തു