പരപ്പനങ്ങാടി യിൽ കഞ്ചാവുമായി തിരൂരങ്ങാടി യുവാവ് പിടിയിൽ
തിരൂരങ്ങാടി : ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തിരൂരങ്ങാടി വടക്കേ മമ്പുറം സ്വദേശി പൂച്ചേങ്ങൽ കുന്നത്ത് വീട്ടിൽ നൗഫലിനെ ( 29) യാണ് പരപ്പനങ്ങാടി എക്സൈസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി പാലത്തിങ്ങലിൽ വെച്ചാണ് തിങ്കളാഴ്ച രാത്രി ബൈക്കിൽ കടത്തിയ ആറ് കിലോയോളം കഞ്ചാവുമായി ഇയാൾ പിടിയിലാവുന്നത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കും പിടിച്ചെടുത്തു.
താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരപ്പനങ്ങാടി എക്സൈസ് നടത്തിയ മിന്നൽ പരിശോധനക്കിടെയായിരുന്നു കഞ്ചാവ് പിടിച്ചെടുത്തത്. സംസ്ഥാനത്തിന് പുറത്തു നിന്ന് വൻതോതിൽ കഞ്ചാവ് തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി നൗഫൽ എക്സൈസ് നിരീക്ഷണത്തിലുമായിരുന്നു. പരപ്പനങ്ങാടി തീരദേശ മേഖല കേന്ദ്രീരിച്ചും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും വ്യാപകമായി കഞ്ചാവ് വിതരണം നടത്തുന്നത് നൗഫലാണ്.
ഇയാളുടെ സംഘാംഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേരെ പിടികൂടാനാകുമെന്നും എക്സൈസ് ഇൻസ്പെക്ടർ കെ മുഹമ്മദ് ഷഫീഖ് പറഞ്ഞു. റെയ്ഡിൽ ഇൻസ്പെക്ടർക്ക് പുറമെ പ്രിവൻ്റീവ് ഓഫീസർ കെ പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, നിതിൻ ചോമാരി, വിനീഷ്, സുഭാഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിഷ, ഡ്രൈവർ ചന്ദ്രമോഹൻ തുടങ്ങിയവരും പങ്കെടുത്തു.