ഖുശ്ബു അറസ്റ്റില്‍ തമിഴ്നാട്ടില്‍ മനുസ്മൃതി വിവാദം കത്തുന്നു
ചെന്നൈ:ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍. മനുസ്മൃതിക്കെതിരെ യു ട്യൂബ് ചാനലില്‍ പ്രതികരിച്ച തിലക് തിരുമാവളവനെതിരായ പ്രതിഷേധത്തിന് ചിദംബരത്തേക്ക് പോകവെയായിയരുന്നു അറസ്റ്റ്.
ഖുശ്ബു തന്നെയാണ് തന്നെ അറസ്റ്റ് ചെയ്ത വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
വിടുതലൈ ചിരുതഗള് കക്ഷി (വിസികെ) നേതാവ് തോല് തിരുംവാലന് മനുസ്മൃതിയെക്കുറിച്ച് നടത്തിയ പ്രസ്താവനയാണ് ബിജെപി വിവാദമാക്കിയത്. മനു സ്ത്രീകളെ ലൈംഗിക തൊഴിലാളികളായി മാത്രമാണ് കാണുന്നതെന്നും മനുസ്മൃതി നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
തിരുമാവളവനെതിരെ ബിജെപിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. സ്ത്രീകളെ മോശമായിട്ടാണ് മനുസ്മൃതിയില്‍ വിശേഷിപ്പിക്കുന്നത് എന്നാണ് തിരുമാവളവന് പറഞ്ഞത്. തിരുമാവളവന് സ്ത്രീകളെ അപമാനിച്ചുവെന്നും മനുസ്മൃതിയില്‍ അത്തരം വാക്കുകളില്ലെന്നുമാണ് ബിജെപിയുടെ വാദം.