കൊല്ലത്ത് അമ്മയും കുഞ്ഞും കായലില്‍ ചാടിയ സംഭവം; രണ്ടരവയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി
കൊല്ലം: വെള്ളിമണ്ണില്‍ അമ്മയോടൊപ്പം കായലില്‍ ചാടിയ രണ്ടുവയസ്സുകാരന്റെ മൃതദേഹവും കിട്ടി. ഉച്ചക്ക് രണ്ട് മണിയോടെ പാലക്കടവില്‍ നിന്നുംമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആദിയുടെയും രാഖിയുടെയും മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അത്മഹത്യക്ക് കാരണം കുടുംബ പ്രശ്നമെന്ന് നാട്ടുകാരും പൊലീസും പറഞ്ഞു. കൊവിഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും പോസ്റ്റുമോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍.