ദുര്‍ഗാദേവിയെ അപമാനിച്ച് ഫോട്ടോഷൂട്ടെന്ന് പരാതി വനിതാ ഫോട്ടോഗ്രാഫര്‍ക്കെതിരെ കേസ്
കൊച്ചി: ദുര്‍ഗാദേവിയെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോഷൂട്ട് നടത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു ആലുവ സ്വദേശിനിയായ ഫൊട്ടോഗ്രഫര്‍ക്കെതിരെയാണ് കേസ്. ഹിന്ദു ഐക്യവേദിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി.
മോഡലിനെതിരെ പരാതി എടുക്കണോയെന്ന് പരിശോധിച്ചശേഷം തീരുമാനിക്കും. മടിയില്‍ മദ്യവും കഞ്ചാവും വച്ചിരിക്കുന്ന തരത്തില്‍ ദുര്‍ഗ ദേവിയെ ചിത്രീകരിച്ചു എന്നാണു പരാതി. അതേസമയം നവരാത്രി തീമില്‍ ചെയ്ത ഫോട്ടോ ഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചത് മനസിലാക്കുന്നെന്നും നിര്‍വ്യാജം ഖേദിക്കുന്നെന്നും യുവതി അറിയിച്ചു.
ഏതെങ്കിലും മതത്തെ വേദനിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്നും അവര്‍ പറഞ്ഞു. നവരാത്രിയോട് അനുബന്ധിച്ച് സമൂഹമാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിനെതിരെ കടുത്ത ആക്രമണമാണ് ഉണ്ടായിട്ടുള്ളത്. പരാതി ഉയര്‍ന്നതോടെ പേജില്‍നിന്ന് ചിത്രങ്ങള്‍ നീക്കിയിട്ടുണ്ട്.