പ്രഗത്ഭ അഭിഭാഷകൻ ഹരീഷ് സാൽവെയുടെ ‘ രണ്ടാം വിവാഹം അടുത്തയാഴ്ച, വധു ലണ്ടൻകാരിയായ ചിത്രകാരി
ന്യൂഡൽഹി:പ്രമുഖ അഭിഭാഷകനായ ഹരീഷ് സാൽവെ വീണ്ടും വിവാഹിതനാവുന്നു. ലണ്ടൻ സ്വദേശിയും ചിത്രകാരിയുമായ കരോലിൻ ബ്രോസാർസാണ് അറുപത്തഞ്ചുകാരനായ സാൽവെയുടെ രണ്ടാംഭാര്യ. അടുത്തയാഴ്ചയാണ് വിവാഹം.സാൽവെ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം ജൂണിലാണ് സാൽവെ ആദ്യഭാര്യയുമായുളള ബന്ധം വേർപെടുത്തിയത്.ഒരു കലാസന്ധ്യക്കിടെയാണ് കരോലിനും സാൽവെയും കണ്ടുമുട്ടിയത്. പരിചയം പ്രണയമായി വളരുകയും ഒരുമിക്കാൻ തീരുമാനിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. അറിയപ്പെടുന്ന കലാകാരിയായ കരോലിന് 18 വയസുളള ഒരു മകളുമുണ്ട്.ലണ്ടനിലെ പളളിയിൽ വച്ചായിരിക്കും വിവാഹച്ചടങ്ങുകൾ.കൊവിഡ് നിയന്ത്രണങ്ങൾ ഉളളതിനാൽ വളരെ ലളിതമായ ചടങ്ങായിരിക്കും വിവാഹം. കരോലിന്റെ അടുത്ത സുഹൃത്തുക്കളും സാൽവെയുടെ അടുപ്പക്കാരും മാത്രമാവും ചടങ്ങിനുണ്ടാവുക എന്നാണ് അറിയുന്നത്.ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറലായിരുന്ന സാൽവെ ഏറെ തിരക്കേറിയ ഒരു അഭിഭാഷകനാണ്. പ്രമാദമായ പല കേസുകൾക്കുവേണ്ടിയും അദ്ദേഹം സുപ്രീം കോടതിയിൽ ഹാജരായിട്ടുണ്ട്. ചാരവൃത്തി ആരോപിച്ച് പാകിസ്ഥാനിൽ പിടിയിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കുൽഭൂഷൻ ജാദവിനുവേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദിച്ചത് ഹരീഷ് സാൽവെയാണ്. മുല്ല പ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിനുവേണ്ടിയും.ലാവലിൻ കേസിൽ പിണറായിക്കുവേണ്ടി ഹാജരായതും അദ്ദേഹമായിരുന്നു.