സ്വർണക്കടത്ത് പ്രതികളുമായി ബന്ധമില്ല; കാരാട്ട് ഫൈസൽ അയൽവാസി മാത്രം’
ഭയമില്ലെന്നും കാരാട്ട് റസാഖ് എം എൽ എ
കൊച്ചി: കസ്റ്റംസ് കേന്ദ്ര സർക്കാരിനു നൽകിയതായി പുറത്തുവന്ന റിപ്പോർട്ടിൽ പരാമർശിക്കും വിധം സന്ദീപ് നായരുമായോ സ്വർണക്കടത്ത് കേസിലെ മറ്റേതെങ്കിലും പ്രതികളുമായോ യാതൊരു ബന്ധവുമില്ലെന്ന് കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ്. ജീവിതത്തിൽ ഇന്നുവരെ ഇത്തരം ആളുകളെ കണ്ടിട്ടില്ല. ഫോണിലോ അല്ലാതെയൊ ബന്ധമുണ്ടായിട്ടില്ല. അനാവശ്യമായ വിവാദങ്ങൾ ആർക്കോ വേണ്ടി ഉണ്ടാക്കുകയാണ്. ഇതിനു പിന്നിൽ ആരുടെയെങ്കിലും കൈകൾ പ്രവർത്തിക്കുന്നുണ്ടോ എന്നറിയില്ല.
കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ട്
തനിക്ക് സ്വർണക്കള്ളക്കടത്ത് എന്ന ബിസിനസ് ഇല്ല. ഇത്തരം ആളുകളുമായി ഒരു നിലയ്ക്കമുള്ള ബന്ധവുമില്ല. അതുകൊണ്ടു തന്നെ യാതൊന്നും ഭയപ്പെടേണ്ട സാഹചര്യമില്ല. സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളെ മാധ്യമങ്ങളിൽ കണ്ടുള്ള പരിചയം മാത്രമാണുള്ളത്. അവരെ ആരെയും അറിയില്ല. രാഷ്ട്രീയ മാറ്റത്തിനു ശേഷം തനിക്കെതിരെ പല ഗൂഢാലോചനകളും പലഭാഗത്തു നിന്നും നടക്കുന്നുണ്ട്. ഇത് ആരാണെന്ന് ഇപ്പോൾ വ്യക്തമാക്കുന്നില്ല.
അന്വേഷണത്തിന്റെ ഭാഗമായി ഒരു ഏജൻസിയും തന്നെ ബന്ധപ്പെടുകയൊ വിളിക്കുകയോ ചെയ്തിട്ടില്ല. സത്യസന്ധമായി അന്വേഷിക്കുന്ന ഒരു ഏജൻസിക്കും തന്നെ വിളിപ്പിക്കാനാവില്ല, തനിക്കെതിരെ അന്വേഷണം നടത്താനുമാവില്ല. ഗൂഢാലോചനയുടെ ഭാഗമായാണ് അന്വേഷണമെങ്കിൽ മാത്രമേ വിളിപ്പിക്കൂ. കാരാട്ട് ഫൈസൽ തന്റെ അയൽവാസിയാണ്. കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ കൗൺസിലറുമാണ്. അതുകൊണ്ട് പരിചയമുണ്ട്, ആ രീതിയിലുള്ള ബന്ധവുമുണ്ട്. അതിൽ കവിഞ്ഞ് യാതൊരു ബിസിനസ് ബന്ധവുമില്ല. എന്താണ് അദ്ദേഹത്തിന്റെ ബിസിനസ് എന്ന് അന്വേഷിക്കാനോ പരിശോധിക്കാനോ ഇല്ലെന്നും കാരാട്ട് റസാഖ് എംഎൽഎ പറഞ്ഞു.
കെ.ടി. റമീസുമായി കാരാട്ട് റസാഖിന് അടുത്ത ബന്ധമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ മൊഴി നൽകിയെന്നാണ് കേന്ദ്ര സർക്കാരിന് കസ്റ്റംസ് നൽകിയ രഹസ്യ റിപ്പോർട്ടിലുള്ളത്. ഇവർ സ്വർണം കടത്തിയത് കാരാട്ട് റസാഖ് എംഎൽഎയ്ക്കും കൊടുവള്ളി മുൻസിപ്പാലിറ്റി കൗൺസിലർ കാരാട്ട് ഫൈസലിനും വേണ്ടിയാണെന്നും മൊഴി നൽകിയെന്നാണ് റിപ്പോർട്ടിലുള്ളത്. കാരാട്ട് ഫൈസലിനെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് നേരത്തെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യലിന് നോട്ടിസ്