മഞ്ചേശ്വരം: നിയോജക മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ 30ന് പകൽ 3ന് ഉപ്പള മരിക്കെ പ്ലാസ ഹാളിൽ നടക്കും.മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, പി കരുണാകരൻ എന്നിവർ ഉൾപ്പെടെയുള്ള ഘടക കക്ഷി നേതാക്കൾ സംസാരിക്കും. എൽഡിഎഫ് സ്ഥാനാർത്ഥി എം ശങ്കർറൈയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന് മണ്ഡലം കൺവെൻഷനോടെ തുടക്കമാകും. ഒക്ടോബർ 1, 2, 3 തീയ്യതികളിലായി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ 18 ലോക്കൽ കൺവെൻഷനുകൾ നടക്കും.
എൽഡിഎഫ് മഞ്ചേശ്വരം മണ്ഡലം കൺവൻഷൻ ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ. വി പി പി മുസ്തഫ പ്രവർത്തനരേഖ അവതരിപ്പിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് മൊയ്തീൻകുഞ്ഞി കളനാട്, ഡോ. കെ എ ഖാദർ (ജനതാദൾ എസ്) അഹമ്മദലി കുമ്പള (ലോക് താന്ത്രിക് ജനതാദൾ) എം അനന്തൻ നമ്പ്യാർ (കോൺഗ്രസ്–-എസ്) പി രാമചന്ദ്രൻ നായർ (കേരള കോൺഗ്രസ്) അസീസ് കടപ്പുറം (ഐഎൻഎൽ) എന്നിവർ സംസാരിച്ചു. ബി വി രാജൻ സ്വാഗതം പറഞ്ഞു.