എം എൽ എയും ജില്ലാ കളക്ടറും കൈകോർക്കുന്നു ചട്ടഞ്ചാൽ ടൗണിൽ ഓപ്പൺ എയർ ഓഡിറ്റോറിയം
സ്ഥാപിക്കും സ്ഥലം കണ്ടെത്തി
കാസര്‍കോട് :ചട്ടഞ്ചാല്‍ ടൗണില്‍ ദേശീയ പാതയോരത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള കമനീയമായ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം എന്ന ആശയത്തിന് സ്ഥലവാസികളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും വന്‍ പിന്തുണ. കാസര്‍കോട്ടെ മാധ്യമ പ്രവര്‍ത്തകനായ കെ എസ്. ഗോപാലകൃഷ്ണന് ജില്ലാ ഭരണകൂടത്തിന് മുന്നില്‍ അവതരിപ്പിച്ച ഈ ആശയം ഉദുമ എം എല്‍ എ കെ. കുഞ്ഞിരാമനും ജില്ലാ കളക്ടര്‍ ഡോ. സജിത്ത് ബാബുവും
സ്വാഗതം ചെയ്തു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ജില്ലാ കളക്ടറുമായി കൂടി ച്ചേര്‍ന്ന് ആലോചിച്ചു
പദ്ധതി നടപ്പാക്കാനുള്ള വഴികള്‍ തേടുമെന്ന് എം എല്‍ എ ബി എന്‍ സി ന്യൂസിനോട് പറഞ്ഞു .
ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ മികച്ച സ്റ്റേജും ആയിരത്തോളം പേര്‍ക്കിരിക്കാവുന്ന
സ്ഥലവും സജ്ജമാക്കണം. ഇവിടെ സാംസ്കാരിക രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കും
വ്യത്യസ്ത ജനകീയ കൂട്ടായ്മകള്‍ക്കും സൗകര്യം ഉണ്ടാക്കണം. കളിയുപകരണങ്ങള്‍
സ്ഥാപിച്ച് കുട്ടികളുടെ പാര്‍ക്കും നിര്‍മിക്കാം. നാലുവശങ്ങളിലും സ്റ്റേഡിയം മോഡല്‍ ഇരിപ്പിടങ്ങളും ചുമര് ചിത്രങ്ങളും സ്ഥാപിച്ചും വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ച് ഓപ്പണ്‍ ഓഡിറ്റൊറിയം ഹരിതാര്ദ്രമാക്കാം. സായാന്ഹ വിനോദത്തിനും നടത്തത്തിനും സൗകര്യം ഒരുക്കാം. പൂര്‍ണമായും റവന്യൂ
വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കണം നിര്‍ദിഷ്ട പദ്ധതിയെന്നും ഇതിന്റെ പരിപാലനത്തിന്
ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ സഹകരണ ബാങ്കുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടാവുന്നതാണ്. ദേശീയ പാതാ വികസനവും മറ്റും യഥാര്‍ഥ്യമാകുന്നതോടെ ഈ തുറന്ന പൊതുയിടം കൂടുതല്‍ അര്‍ത്ഥവത്താകുമെന്ന് ഗോപാലകൃഷ്ണന് അവതരിപ്പിച്ച ആശയത്തിലുണ്ട്.
ചട്ടഞ്ചാല്‍ ടൗണിന്റെ മുഖം വികൃതമാക്കിയ നിയമക്കുരുക്കില്‍ അകപ്പെട്ട അവശിഷ്ട വാഹനങ്ങളുടെ ശവപ്പറമ്പ് ഇവിടെ നിന്ന് മാറ്റണമെന്നത് നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യമായിരുന്നു .ഇതിനിടയിലാണ് പൊതുയിട സാധ്യത മുന്നോട്ടുവെക്കപ്പെട്ടത്. ഓപ്പണ്‍ ഓഡിറ്റോറിയം ഇവിടെ വന്നാല്‍ ചട്ടഞ്ചാലിന്റെ സായാഹ്നങ്ങള്‍ വേറെ ലെവലാകും. ദേശീയ പാത വഴി കടന്നുപോകുന്ന യാത്രികര്‍ക്ക്
ഒരു വഴിയോര വിശ്രമ കേന്ദ്രമായും ഇതിനെ മാറ്റം.സ്ഥിരമായി പഞ്ചായത്തിലെ സാംസ്കാരിക ഉത്സവ പരിപാടികളും സംഘടിപ്പിക്കാം. തെക്കില്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 107ലെ ഭൂമിയിലാണ് ഈ പദ്ധതി സ്ഥാപിക്കേണ്ടത്. ഇതേ സര്‍വ്വേ നമ്പറി ലുള്ള അര ഏക്കര്‍ സ്ഥലം ആവശ്യപ്പെട്ട് പോലീസ് വകുപ്പ് അപേക്ഷ നല്‍കിയിട്ടുണ്ട്. നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മേല്‍പറമ്പ് പോലീസ് സ്റ്റേഷന് ഇവിടെ സ്ഥാപിക്കാനാണ് ഉദ്ദേശം. ഇതേ സ്ഥലത്ത് ചട്ടഞ്ചാല്‍ സബ് ട്രഷറി നിര്‍മാണം പുരോഗമിക്കുന്നുണ്ട്.
ബാക്കിയുള്ള ഒരേക്കറില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോ റിയത്തിന് ഉപയുക്തമാക്കാമെന്നാണ് പൊതു അഭിപ്രായം
.പദ്ധതിക്ക് ടൂറിസം വകുപ്പിന്റെയും നാഷണല്‍ ഹൈവേ അതോറിറ്റിയുടെയും
പൊതുമേഖലാ സ്ഥാപനങ്ങളുടെയും എം പി, എം എല്‍ എ പ്രാദേശിക വികസന നിധിയില്‍ നിന്ന് സാമ്പത്തിക സഹായങ്ങളും സംഭാവനകളും തേടാവുന്നതാണ്.