കെ.എം ഷാജിയുടെ അനധികൃത നിര്‍മ്മാണത്തിന് പത്ത് ലക്ഷം രൂപ പിഴ അടയ്ക്കേണ്ടി വരുമെന്ന് കോഴിക്കോട് മേയര്‍ സ്വത്ത് വിവരങ്ങള്‍ തേടി എൻഫോഴ്സ്മെന്റ്
കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എയുടെ അനധികൃത നിര്‍മ്മാണത്തിന് പത്ത് ലക്ഷം രൂപ പിഴ അടയ്ക്കേണ്ടി വരുമെന്ന് കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്. പ്ലാസും എസ്റ്റിമേറ്റും നല്‍കിയിട്ടില്ല. അത് നല്കി പിഴയടച്ചാല്‍ നിയമപരമാക്കുമെന്ന് മേയര്‍ പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നും മേയര്‍ പറഞ്ഞു.
ഇന്നലെ കെ.എം ഷാജിയുടെ മാലൂര്‍ക്കുന്നിലെ വീട്ടില്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റിന്െ്റ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. നേരത്തെ പ്ലസ് ടു അനുവദിക്കാന്‍ കോഴ വാങ്ങിയ കേസില്‍ കെ.എം. ഷാജിയെ എന്‍ഫോഴ്സ്മെന്‍്റ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടില്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ കെ.എം ഷാജി കെട്ടിട നിര്‍മ്മാണച്ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. 3000 ചതുരശ്ര അടി നിര്‍മ്മാണത്തിന് അനുമതി വാങ്ങിയ ഷാജി 5000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീര്‍ണ്ണമുള്ള വീടാണ് നിര്‍മ്മിച്ചത്. പെര്മ്മിറ്റിന്െ്റ കാലാവധി 2016ല്‍ കഴിഞ്ഞുവെങ്കിലും വീട് പണി തീര്‍ത്ത ശേഷം കെട്ടിട നമ്പര്‍ വാങ്ങുകയോ പെര്‍മിറ്റ് പുതുക്കുകയോ ചെയ്തിട്ടില്ല. എം.എല്‍.എയുടെ സ്വത്ത് വിവരങ്ങളും ഇ.ഡി അന്വേഷിക്കുന്നുണ്ട്.