ടാറ്റാ കോവിഡ് ആശുപത്രി തുറക്കണം; മരണംവരെ നിരാഹാര സമരം പ്രഖ്യാപിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്, കാസർകോടിന് വേണ്ടി ജീവൻ നൽകുമെന്നും എം പി
കാഞ്ഞങ്ങാട്: ചട്ടഞ്ചാലിൽ നിര്‍മിച്ച ടാറ്റാ ആശുപത്രി പ്രവര്‍ത്തന ക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മരണം വരെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ സമരം തുടങ്ങും. രാവിലെ 10 മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
കാസര്‍കോടിന്റെ ആരോഗ്യ മേഖലയിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ പതിയാന്‍ വേണ്ടി തന്റെ ജീവന് ബലിദാനം ചെയ്യും. 541 കിടക്കകള്‍ ഒരുക്കി ടാറ്റാ ആശുപത്രി പ്രവര്‍ത്തന സജ്ജമാകാന്‍ അധികം താമസമില്ലെന്നായിരുന്നു ആരോഗ്യ മന്ത്രി പറഞ്ഞു കൊണ്ടേയിരുന്നത്. ഈ ആശുപത്രിയിലേക്ക് നിയമനം നടത്തുന്നതിനുള്ള തസ്തികയായി. എന്നാല്‍ നിയമനം നടന്നില്ല. 10 കോടി രൂപ കളക്ടറുടെ ഫണ്ടില്‍ ദുരന്ത നിവാരണത്തുകയായി കിടപ്പുണ്ട്. ഇതില്‍ രണ്ടരക്കോടിയാണ് ടാറ്റാ ആശുപത്രിയില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ നീക്കിവച്ചത്. ഇതിനുള്ള അനുമതി നല്കാന് പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഉണ്ണത്താന് ആരോപിച്ചു.
ജില്ലയില്‍ 168 കോവിഡ് ബാധിതര്‍ മരിച്ചു. പതിനേഴായിരത്തിലധികം പേര്‍ക്ക് വൈറസ് ബാധിച്ചു. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോട് ജില്ലയിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു. ജനങ്ങളോടുള്ള വഞ്ചന തുടരുകയാണെന്നും എം.പി പറഞ്ഞു.