കളമശേരി മെഡിക്കല്‍ കോളേജ് ജൂനിയര്‍ ഡോക്ടർ നജ്മയുടെ വെളിപ്പെടുത്തലില്‍ ദുരൂഹത വകുപ്പുതല അന്വേഷണം മുറുകി
കൊച്ചി : എറണാകുളം ഗവ. മെഡിക്കല്‍ കോളേജിനെക്കുറിച്ചുള്ള ഹൈബി ഈഡന് എംപിയുടെ പരാതി ആര്‍എംഒയ്ക്ക് ഫോര്‍വേഡ് ചെയ്തത് മെഡിക്കല്‍ കോളേജിനെതിരെ അടിസ്ഥാനരഹിതമായ പ്രചാരണം നടത്തിയ ജൂനിയര്‍ ഡോക്ടര്‍. നേഴ്സിങ് ഓഫീസറുടെ ശബ്ദസന്ദേശം പ്രചരിച്ചതിനു തൊട്ടുപിന്നാലെ ഞായറാഴ്ച അര്‍ധരാത്രിക്കുശേഷമായിരുന്നു എംപിയുടെ പരാതിയും ശബ്ദ സന്ദേശവും ആര്‍എംഒയ്ക്ക് ഫോര്‍വേഡ് ചെയ്തത്.
കോവിഡ് ഐസിയുവില്‍ ഈ രോഗിയുടെ മാസ്ക് മാറിക്കിടക്കുന്നതു ഇതിനുമുമ്പ് കണ്ടിട്ടുണ്ടെന്നാണ് ആ ശബ്ദസന്ദേശത്തിലും പിന്നീട് ചാനലുകളിലും ജൂനിയര്‍ ഡോക്ടര്‍ പറഞ്ഞത്. അങ്ങനെയുണ്ടായെങ്കില്‍ എന്തുകൊണ്ടാണ് കേസ്ഷീറ്റില്‍ രേഖപ്പെടുത്താത്തത് എന്നതിന് ഇവര്‍ക്ക് ഉത്തരമില്ല. ഇക്കാര്യം സൂപ്പര്‍വൈസര്‍ ചുമതലയുള്ള അസിസ്റ്റന്റ് പ്രൊഫസറെയും അറിയിച്ചില്ല. നടന്ന സംഭവമാണെങ്കില്‍ മൂന്നു മാസമായിട്ടും ഇത് മറച്ചുവച്ചത് കുറ്റകരവുമാണ്. കോവിഡ് ഐസിയുവില്‍ ചീഫിന്റെ നേതൃത്വത്തില്‍ 15 ഡോക്ടര്‍മാരുടെ ടീമിനാണ് 24 മണിക്കൂറും ചുമതല. ജൂനിയര്‍ ഡോക്ടര്‍ എന്തു പോരായ്മ കണ്ടാലും തൊട്ടുമുകളില്‍ സീനിയര്‍ റസിഡന്റ്, അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തുടങ്ങി ആരോടും റിപ്പോര്‍ട്ട് ചെയ്യാം.
ഗുരുതരസ്വഭാവമുള്ള രോഗികള്‍ക്ക് കോവിഡ് ഐസിയുവില്‍ ഉപയോഗിക്കുന്ന സിപിഎപി (കണ്ടിന്യൂസ് പൊസിറ്റീവ് എയര്‍വേ പ്രഷര്‍) ശ്വസനസഹായിയില്‍ മാസ്ക് മാറിപ്പോകില്ല. അങ്ങനെ സംഭവിച്ചാല്‍, മെഷീന് അപ്പോള്‍ത്തന്നെ ശബ്ദം പുറപ്പെടുവിക്കുകയും ചുവന്ന ലൈറ്റ് പ്രകാശിപ്പിക്കുകയും ചെയ്യുമെന്നും അധികൃതര്‍ പറയുന്നു. അതുകൊണ്ടുതന്നെ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോകുന്ന അവസ്ഥയുണ്ടാകില്ലെന്നും അധികൃതര്‍ പറഞ്ഞു.
അതിനിടെ ഡോ. നജ്മ മുൻ കെ എസ് യു ക്കാരിയാണെന്ന് നേരത്തെ മാധ്യമ വാർത്തകൾ പുറത്തു വന്നിരുന്നു.