ഇവിടെ ഞങ്ങളുണ്ട്, കേരള വിഷയങ്ങളില്‍ രാഹുല്‍ അഭിപ്രായം പറയേണ്ട’; കേരളത്തെ അഭിനന്ദിച്ചതിനെതിരെ ചെന്നിത്തല
തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ അഭിനന്ദിച്ച രാഹുല്‍ ഗാന്ധി എംപിയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് ചെന്നിത്തല പറഞ്ഞു. അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ഇവിടെ നേതാക്കളുണ്ട്. രാഹുല്‍ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞത് അഭിനന്ദനമായി കാണേണ്ടതില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.