കണ്ണൂര്‍: 92 ലക്ഷം രൂപ ചെലവിട്ട പാലക്കയംതട്ട് ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ 46 ലക്ഷം രൂപയുടെ അഴിമതി കണ്ടെത്തിയെന്ന് വിജിലന്‍സ്. വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ റിപ്പോര്‍ട്ടിനു അംഗീകാരം നല്കി. 2 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 3 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന്റെ അനുമതി തേടി.അഴിമതി കണ്ടെത്തിയത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ നടുവില്‍ പഞ്ചായത്തിലെ പാലക്കയംതട്ട് മലയില്‍ വ്യൂ പോയിന്റും പാര്‍ക്കും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയ പദ്ധതിയിലാണ്.
പ്രീതിസ്ഥാനത്ത് നില്‍ക്കുന്നത് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ മുന്‍ സെക്രട്ടറി, പദ്ധതി തയാറാക്കിയ ആര്‍ക്കിടെക്റ്റ്, കരാറെടുത്ത എഫ്ആര്‍ബിഎല്‍ എന്ന സ്ഥാപനത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന് എന്നിവരാണ്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഫാക്ടിന്റെ ഉപസ്ഥാപനമാണ് എഫ്ബിആര്എല്. നടുവില്‍ വെള്ളാട് ദേവസ്വത്തിന്റെ സ്ഥലം പദ്ധതിക്കായി കയ്യേറിയെന്നു കാണിച്ചു തലശ്ശേരി കോടതിയില്‍ ദേവസ്വം ചെയര്മാന് നല്കിയ പരാതിയില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണു നിര്‍മാണത്തിലെ അഴിമതി കണ്ടെത്തിയത്.