കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ലീഡ് നേടിയതോടെ കേരള കോണ്‍ഗ്രസ് എമ്മില്‍ അടിതുടങ്ങി. കള്ളന് കപ്പലില്‍ തന്നെയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ പറഞ്ഞു.
അതേസമയം ഉപതെരഞ്ഞെടുപ്പില്‍ ജോസ്.കെ മാണി വിഭാഗത്തിന്റെ വോട്ട് മറിഞ്ഞെന്ന ആരോപണവുമായി പി.ജെ ജോസഫ് രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് പഞ്ചായത്തില്‍ എല്‍.ഡി.എഫ് മുന്നേറ്റം; വിജയ പ്രതീക്ഷയില്‍ മാണി സി കാപ്പന്,ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യു.ഡി.എഫിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നതായിരുന്നു ഫലം. യു.ഡി.എഫ് മികച്ച ഭൂരിപക്ഷം പ്രതീക്ഷിച്ച ഇടമായിരുന്നു രാമപുരം പഞ്ചായത്ത്. കുറഞ്ഞത് 1500 വോട്ടിന്റെയെങ്കിലും ലീഡ് ഇവിടെ നേടുമെന്നായിരുന്നു യു.ഡി.എഫ് പ്രതീക്ഷ. എന്നാല്‍ ഇവിടെ എല്‍.ഡി.എഫ് ലീഡ് നേടുന്നതാണ് കണ്ടത്. മൂന്ന് പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫിന്റെ ലീഡ് 4000 കടന്നു.