സാമ്പത്തിക തട്ടിപ്പില്‍ മുൻ മിസോറാം ഗവർണർ കുമ്മനം അഞ്ചാം പ്രതി ആറന്മുള പൊലീസ് കേസെടുത്തു പ്രതിയായത്പ ദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കേന്ദ്രത്തിന്റെ പ്രതിനിധിയായതിന് പിന്നാലെ
പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസില്‍ ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അഞ്ചാം പ്രതി. കുമ്മനത്തിന്റെ മുന്‍ പി.എ ആയിരുന്ന പ്രവീണാണ് കേസിലെ ഒന്നാം പ്രതി. ആറന്മുള സ്വദേശിയായ ഹരികൃഷ്ണന്റെ പക്കല്‍ നിന്നും ഇരുപത്തിയെട്ടേ മുക്കാല്‍ ലക്ഷം രൂപ ഒരു കമ്പനിയില്‍ പാര്‍ട്ണറാക്കാം എന്നു പറഞ്ഞ് വാങ്ങിയ ശേഷം കബളിപ്പിച്ചുവെന്നതാണ് കേസിന് ആസ്പദമായ സംഭവം. കുമ്മനം ഉള്‍പ്പടെ പത്ത് പേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുമ്മനം മിസോറാം ഗവര്‍ണറായിരുന്നപ്പോഴാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.