ചട്ടഞ്ചാൽ ടാറ്റാ കോവിഡ് സർക്കാർ ആശുപത്രിക്കെതിരെ രാഷ്ട്രീയ ഗൂഢനീക്കം ഇന്ധനം പകരുന്നത്
മംഗളൂരു ആശുപത്രി വ്യവസായികൾ
കാസര്‍കോട് :ചട്ടഞ്ചാൽ ടാറ്റ കോവിഡ് സർക്കാർ ആശുപത്രി പ്രവര്‍ത്തന സജ്ജമാക്കുന്നതില്‍ നേരിടുന്ന പ്രായോഗിക പ്രയാസങ്ങളെ തെറ്റായി വക്രീകരിച്ചും തെറ്റിദ്ധരിപ്പിച്ചും ആശുപത്രി പ്രവർത്തനങ്ങളെ
സ്തംഭിപ്പിക്കാൻ യു ഡി എഫിലെ പ്രബല കക്ഷി നീക്കം തുടങ്ങി. ടാറ്റാ ആശുപത്രി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നീക്കം ത്വരിതമായതിനൊപ്പം ഇതില്ലാതെതന്നെ ജില്ലയില്‍ നിലവിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ശക്തമാക്കിയതിനിടയിലാണ് കുപ്രചാരണവുമായി ചിലർ രംഗത്ത് വരുന്നത്. യു ഡി എഫിലെ ചിലരുടെ ഈ കുൽസിത നീക്കത്തിന് പൊതുസ്ഥലം കയ്യേറ്റ ലോബിയുടെ പിന്തുണയുമുണ്ട്. ലക്ഷണമില്ലാത്ത രോഗികള്‍ക്ക് ഗൃഹ ചികിത്സ ആയതിനാല്‍ ജില്ലയിലെ കോവിഡ് ആശുപത്രികളില്‍ തിരക്ക് അനുഭവപ്പെടുന്നില്ല. അതുകൊണ്ടാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ടാറ്റ ആശുപത്രിയില്‍ ചികിത്സ ആരംഭിക്കാതിരുന്നതെന്ന് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നു.
സി കാറ്റഗറിയിലുള്ള രോഗികള്‍ക്കാണ് ഇപ്പോള്‍ അടിയന്തര സൗകര്യം ആവശ്യമുള്ളത്. ഡയാലിസിസ്, പ്രസവചികിത്സ ആവശ്യമുള്ള കോവിഡ് ബാധിതര്‍, ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ എന്നിങ്ങനെയുള്ളവരാണ് സി കാറ്റഗറിയില്പെടുന്നത്. ഇവര്‍ക്കുവേണ്ടി ജില്ലാ ആശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്. കാര്യമായ രോഗബാധയുള്ളവര്‍ക്ക് ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
ഓക്സിജൻ യഥാവസരം ലഭ്യമാക്കി അവരെ പൂര്‍വ lസ്ഥിതിയിലാക്കുകയാണ് ചെയ്യുന്നത്. ജില്ലാ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള 66 രോഗികളാണുള്ളത്. ഇതില്‍ 31 പേരും ഐസിയുവിലാണ്. കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനവും ഇവിടെയുണ്ട്. പുതുതായി നിര്‍മിച്ച കോവിഡ് ആശുപത്രിയില്‍ ഈ സൗകര്യങ്ങള്‍ ലഭ്യമാക്കിയ ശേഷമേ അവിടെ രോഗികളെ പ്രവേശിപ്പിക്കാന്‍ സാധിക്കുയുള്ളു. ഇപ്പോള്‍ അത്തരമൊരു അടിയന്തര സാഹചര്യമില്ല.
പ്രാഥമിക സമ്പര്‍ക്കത്തിലൂടെ രോഗികള്‍ വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലായിരുന്നു കാസര്‍കോട് ടാറ്റ കോവിഡ് ആശുപത്രി വിഭാവനം ചെയ്തത്. ആദ്യഘട്ടത്തില്‍ രോഗപകര്‍ച്ച ശക്തമായ ജില്ലയില്‍ വേഗംതന്നെ നിയന്ത്രണം ഫലപ്രദമായി. കോവിഡ് മാനദണ്ഡത്തില്‍ മാറ്റംവന്നതേടെ ഗുരുതരമല്ലാത്തവരെ വീടുകളില്‍ ചികിത്സിക്കുകയാണ്. അല്ലാത്തവരെ പാര്‍പ്പിക്കാനുള്ള സൗകര്യം ജില്ലയുടെ എല്ലാഭാഗത്തും സജ്ജമാണ്.
ചട്ടഞ്ചാലിൽ സ്ട്രക്ചര്‍ പൂര്‍ത്തിയായെങ്കിലും ആശുപത്രിയായി പ്രവര്‍ത്തിക്കുന്നതിന് ഇനിയും ക്രമീകരണങ്ങള്‍ ആവശ്യമുണ്ട്. മൂന്ന് മേഖലകളായി തിരിച്ച് 128 ഉരുക്ക് കണ്ടെയ്നറുകള്‍ ചേര്‍ത്തുവച്ച് നിര്‍മിച്ചതാണ് ആശുപത്രി. ഇവിടെ കോടികളുടെ ഉപകരണങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്.
മെഡിക്കല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് മുമ്പ് വിദഗ്ധസംഘം പരിശോധിച്ച് അനുമതി നല്‍കണം. ആശുപത്രിയില്‍ 20ഓളം സ്പെഷ്യലൈസ്ഡ് ഡോക്ടര്‍മാരും അതിനനുസരിച്ചുള്ള പാരാമെഡിക്കല്‍ സംഘവും ആവശ്യമാണ്. സംസ്ഥാനത്തെങ്ങും കോവിഡ് വ്യാപനമുള്ളതിനാല്‍ മറ്റു ജില്ലകളില്‍നിന്ന് പരിചയസമ്പന്നരായ ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും മാറ്റുക എളുപ്പമല്ല.ഇതെല്ലാം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ടാറ്റാ ആശുപത്രിക്കെതിരെ ചില സ്ഥാപിത ശക്തികൾ കരുക്കൾ നീക്കുന്നത്. ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ്ഉം ചട്ടഞ്ചാൽ കോവിഡ് ആശുപത്രിയും പ്രവർത്തന സജ്ജമായാൽ ഉറക്കം കെടുന്നത് മംഗ്ലൂരുവിലെ ആശുപത്രി വ്യവസായികൾക്കാണ്. അതുകൊണ്ട് തന്നെ കാസർകോട്ടെ പൊതു ആരോഗ്യ സംവിധാനം അ ട്ടിമറിക്കാൻ മംഗളൂരു ലോബി എന്തിനും മടിക്കില്ല. ഇതിന്റെ ഭാഗമായാണ് ടാറ്റാ ആശുപത്രി വിരുദ്ധ സമരഭാസം ഇടക്കിടെ തലപൊക്കി മാധ്യമങ്ങളിൽ നിറയുന്നത്.