മന്ത്രി കെ.ടി ജലീലിന്റെ ഫോൺ ചോർത്തി; വെളിപ്പെടുത്തലുമായി മുസ്ലിം ലീഗ് സൈബർ പോരാളി
യാസിർ എടപ്പാൾ വാർത്തയുമായി സിപിഎം മുഖപത്രം
കൊച്ചി :മന്ത്രി കെ ടി ജലീലിന്റെ ഫോൺ ഹാക്ക് ചെയ്തുവെന്ന ഗുരുതര കുറ്റസമ്മതവുമായി മുസ്ലിം ലീഗ് പ്രവർത്തകൻ. ഇന്നലെ മലയാളം ചാനലുകളിൽ നടന്ന ചർച്ചക്കിടയിലാണ് യാസിർ എടപ്പാൾ എന്ന മുസ്ലിം ലീഗ് സൈബർ പോരാളി വെളിപ്പെടുത്തൽ നടത്തിയത്. പ്രവാസി മലയാള എന്ന പേരിൽ ഇന്നലെ രാവിലെ മുതൽ മന്ത്രി ജലീലിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ചാനലുകളിൽ എത്തിയ ഇയാൾ മന്ത്രിയുടെ ഫോൺ ലീഗ് സൈബർ ഗ്രൂപ്പുകൾ ഹാക്ക് ചെയ്തുവെന്നും പല വിവരങ്ങളും ചോർത്തിയെന്നും പറയുന്നു.
മീഡിയ വൺ ചാനലിലെ ചർച്ചക്കിടയിലായരുന്നു ലീഗ് സൈബർ പോരാളിയുടെ വെളിപ്പെടുത്തൽ. ഫോൺ ഹാക്ക് ചെയ്തെങ്കിലും വാട്സ്ആപ്പ് വിവരങ്ങൾ മാത്രമാണ് ചോർത്താനായത്. താൻ യുഎഇയിൽ ആണെന്നും അതുകൊണ്ട് ഈ പറഞ്ഞതിന് കേസ് വരില്ലെന്നും യാസിർ പറയുന്നു. കുറച്ചുനാൾ മുമ്പ് വേറെ ഒരു സ്ഥലത്തിരുന്നാണ് ഹാക്കിങ് നടത്തിയതെന്നും പല തവണ ഇത് ആവർത്തിച്ചതായും യാസിർ വെളിപ്പെടുത്തുന്നുണ്ട്.
” കുറച്ച് ദിവസങ്ങൾക്ക് മുന്നേ, ഞാനൊരു ചാനലിനോടും പറയാത്ത കാര്യമാണു. ഒന്ന് രണ്ട് മാസം മുന്നേ ജലീലിന്റെ ഫോൺ ഹാക്ക് ചെയ്യുന്ന ഒരു പരിപാടി ഞങ്ങളുടെ ഐ ടി സെല്ലിൽ നിന്നും ഉണ്ടായിട്ടുണ്ടായിരുന്നു. അതിൽ നിന്ന് തന്നെ കെ എം സി സിയെ അപകീർത്തിപ്പെടുത്തുന്ന ഒന്ന് രണ്ട് വോയിസ് ക്ലിപ്പ് ലീക്ക് ചെയ്ത് ഞാനത് പബ്ലിക്കിന്റെ ഇടയിൽ ഇറക്കിയിരുന്നു.കുറെ ചാനലുകളും അതിനെ ബന്ധപ്പെടുത്തി വാർത്ത ചെയ്തിരുന്നു ” – യാസിർ പറയുന്നു.
മന്ത്രിയുടെ ഫോൺ ഹാക്ക് ചെയ്തതിൽ മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ അന്വേഷണം വേണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ആവശ്യമുയരുന്നത്. ഗുരുതരമായ കുറ്റം ആണെന്ന് അറിഞ്ഞുകൊണ്ടാണ് ഇത് ചെയ്തതെന്ന് ലീഗ് സൈബർ പേരാളി സമ്മതിക്കുന്നുണ്ട്.
സ്ത്രീകളെ അപഹസിച്ചെന്ന കാര്യം ബോധ്യമായപ്പോൾ ഇയാളെ മാതൃഭൂമി ചാനൽ ചർച്ചയിൽ നിന്ന് ഇറക്കിവിട്ടിരുന്നു. മന്ത്രി കെ ടി ജലീലിനെതിരെ അപവാദം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാതൃഭൂമി ചാനൽ ബുധനാഴ്ചത്തെ ചാനൽചർച്ചയിൽ യാസീറിനെ കൊണ്ടുവന്നത്. എന്നാൽ, ഇയാളുടെ പോസ്റ്റുകളും വീഡിയോകളും ഡിവൈഎഫ്ഐ നേതാവ് എസ് കെ സജീഷ് ചൂണ്ടിക്കാട്ടിയതോടെ ചാനൽ അവതാരകന് ഗത്യന്തരമില്ലാതെ ഇയാളെ ഒഴിവാക്കേണ്ടി വന്നു.എന്നാൽ 24 ചാനൽ അതിനും തയ്യാറായില്ല.
സാമൂഹ്യമാധ്യമങ്ങളിൽ സിപിഐ എമ്മിനെയും പ്രവർത്തകരെയും തനി അശ്ലീലമായി അപഹസിക്കുന്ന ഇയാൾ, സ്ത്രീകൾക്കെതിരെ കേട്ടാലറയ്ക്കുന്ന അശ്ലീലവും പറയുന്നത് പതിവാണ്. ഇത്തരത്തിൽ സൈബർ ആക്രമണം പതിവാക്കുന്ന ഇയാൾക്കെതിരെ മന്ത്രി കെ ടി ജലീൽ അന്വേഷണം ആവശ്യപ്പെട്ടതാണ് വലിയ പാതകമായി ചില മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
സിപിഎം മുഖപത്രം
പറയുന്നു.