മലയാളിമനസ്സിനെ കണ്ണീർ കടലിലാഴ്ത്തിയ സജ്ന ഷാജി ഒരു കുടുംബത്തെ തെരുവിലാക്കിയതിന്റെ കഥ മുന്‍ഭാര്യയായ യുവതി വെളിപ്പെടുത്തുന്നത് ഇങ്ങനെ..
കൊച്ചി : മലയാളികളുടെ മുന്നില്‍ കണ്ണുനീരോടെ യാചിച്ച സജ്ന ഷാജി ആരായിരുന്നു. കോട്ടയം മണിമല സ്വദേശിയായ ട്രാന്സ്ജെന്റര് സജ്ന ഷാജിയുടെ മുന്‍കാല ചരിത്രം വീണ്ടും കേരളത്തില്‍ ചര്‍ച്ചയാകുന്നു.എന്നാല്‍ ആരായിരുന്നു സജ്ന ഷാജി.ഇത് തുറന്ന് പറയുന്നത് ഇപ്പോള്‍ യുവതിയായി മാറിയ സജ്ന എന്ന കഴിഞ്ഞ കാലത്തേ പുരുഷന്റെ ഭാര്യ തന്നെ.ഒരിറ്റു കണ്ണീരിലൂടെ മലയാളികളെ മുഴുവന്‍ കബളിപ്പിച്ചെന്ന ആരോപണം ഉയരുന്നതിനൊപ്പം സജ്ന മറ്റൊരു കുടുംബത്തെ തെരുവിലാക്കിയ കഥയാണ് മുന്‍ഭാര്യ കൂടിയായി യുവതി വെളിപ്പെടുത്തുന്നത്.
ഷാജിമോന്‍ എന്ന സജ്ന നാല് വര്‍ഷം മുന്‍പാണ് തന്റെ ഉള്ളിലെ ജനിതക മാറ്റം തിരിച്ചറിഞ്ഞ് ട്രാന്സ്ജെന്ററാകാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാത്.
ഈ ഷാജിമോന്‍ കാരണം മറ്റൊരു യുവതിയും കണ്ണീരു വറ്റാതെ ഇന്ന് ജീവിക്കുന്നു. തനിക്ക് നീതിവേണം എന്ന് സമൂഹത്തോട് പറയുന്ന സജ്ന ഒന്നോര്‍ക്കണം ഈ തളിപ്പറമ്പ് സ്വദേശിയായ യുവതിക്ക് ആര് നീതി കൊടുക്കും. കുടുംബക്കാര് പോലും ഇറക്കിവിട്ട അവള് ഇന്ന് ജീവിക്കുന്നത് ഒറ്റയ്ക്കാണ്.
ഷാജിമോന്റെ മുന്‍ ഭാര്യയെന്ന് അവകാശപ്പെടുന്ന യുവതിയുടേതെന്ന പേരില്‍ മലയാളത്തിലെ സ്പീക്ക് അപ്പ് എന്ന എഫ്എം ചാനല്‍ നടത്തിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തളിപ്പറമ്ബ് ശ്രീകണ്ഠാപുരം സ്വദേശിനി ഹയറുന്നീസ എന്നാണ് യുവതി അഭിമുഖത്തില്‍ പരിചയപ്പെടുത്തുന്നത്. ട്രാന്‍സ്ജെന്‍ഡറായി സജ്ന ഷാജിയായി ജീവിക്കുന്നതില്‍ തനിക്ക് പ്രശ്നമില്ലെന്ന് അവര്‍ പറയുന്നു. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എട്ട് വര്‍ഷമായി. എന്നാല്‍ നാല് വര്‍ഷം മുന്‍പേ തമ്മില്‍ വേര്‍പിരിഞ്ഞുവെന്നും യുവതി വ്യക്തമാക്കുന്നുണ്ട്. വീട്ടില്‍ നടന്ന ആലോചന വഴിയായിരുന്നു വിവാഹം നടന്നത്. കോട്ടയം മണിമല സ്വദേശിയായിരുന്നു ഷാജിമോന്‍. പണം സംബന്ധിയായ അസ്വാരസ്യങ്ങള്‍ മൂലമാണ് തങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. കുറച്ച് കാലം വേര്‍പിരിഞ്ഞു താമസിച്ചു. ഇതിനിടയില്‍ ഞാന്‍ ഡിവോഴ്സിന് ശ്രമിച്ചു. സ്ത്രീധന തുകയായി നല്കിയ ഏഴ് പവനും ഒരു ലക്ഷം രൂപയും ഷാജി കൈക്കലാക്കിയിരുന്നു. തന്റെ വിവാഹത്തിനായി വീടും വീറ്റു.
ഷാജിമോന്‍ കാരണമാണ് എന്റെ വീട്ടില്‍ പോലും എന്നെ കയറ്റുന്നില്ല. വീടും സ്ഥലവും വിവാഹാവശ്യത്തിനായി വിറ്റതിനെ തുടര്‍ന്ന് എന്റെ രണ്ട് സഹോദരന്മാരും വാടകയ്ക്കാണ് താമസിക്കുന്നതെന്നും യുവതി വ്യക്തമാക്കുന്നു. എന്റെ വീട്ടിലെ അവസ്ഥ വളരെ പരിതാപകരമാണ്. എനിക്ക് സ്ത്രീധനമായി കൊടുത്ത പണവും സ്വര്‍ണ്ണവും എനിക്ക് വേണം. അവസാനം ഞാന്‍ കേസ് കൊടുത്തു. കേസ് നടത്താന്‍ പോലും എന്റെ കയ്യില്‍ രൂപയില്ല. വക്കീല്‍ വിളിച്ചപ്പോള്‍ പോലും ഷാജിമോന്‍ വന്നിരുന്നില്ല. അവന് നിനക്ക് പണം തരാന്‍ പോകുന്നില്ലെന്ന് ഷാജിമോന്റെ വക്കീല്‍ പോലും പറഞ്ഞു. എനിക്ക് വിവാഹമോചനം വേണം. നിയമപരമായി വിവാഹം ചെയ്തവരാണ് ഞങ്ങള്‍. എനിക്ക് നിയമപരമായി തന്നെ വിവാഹമോചനം വേണം.
സ്ത്രീധനമായി കൊടുത്ത പണവും സ്വര്‍ണ്ണവും വേണം. എനിക്ക് നീതിവേണം. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. ഞാന്‍ പറയുന്നത് കള്ളമല്ല. എന്റെ ഉമ്മായെ പോലും കണ്ടിട്ട് വര്‍ഷങ്ങളായി. ഈ പണം വാങ്ങി എന്റെ ഉമ്മയ്ക്ക് കൊടുക്കണം. ഒരു കുടുംബത്തിനെയാണ് ഷാജി മോന് തെരുവിലാക്കിയത്. എനിക്ക് നീതിവേണം. വിവാഹചിത്രങ്ങളും യുവതി പുറത്തുവിട്ടിട്ടുണ്ട്. അവള് പൊരുതുന്നത് ഒറ്റയ്ക്കാണ് തുണയായി ആരുമില്ല. അവള്‍ക്ക് നീതി ആര് വാങ്ങിക്കൊടുക്കും. ഉത്തരം കിട്ടാതെ ചോദ്യമായി അത് അവശേഷിക്കുമോ?