മുളിയാർ ബാവിക്കരയിലെ പള്ളിവളപ്പില്‍നിന്ന് മോഷ്ടിച്ച ചന്ദനമരം രണ്ടാം നാള് പള്ളിമുറ്റത്ത് തിരിച്ചെത്തി പിന്നിൽ ചന്ദന മാഫിയ
കാസര്‍കോട് : ബാവിക്കര ജുമാമസ്ജിദ് പറമ്പിൽ നിന്ന് കട്ടുകടത്തിയ ചന്ദനമരം രണ്ടാംനാള്‍ പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍. വേരടക്കം 18 കിലോയോളം ചന്ദനമുട്ടിയാണ് ചാക്കില്‍ പൊ
തിഞ്ഞ നിലയില്‍ പള്ളിമുറ്റത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കുന്ന 16 വര്‍ഷം പഴക്കമുള്ള ചന്ദന മരമാണ് മോഷണം പോയത്.
ഞായറാഴ്ച വൈകീട്ട് പള്ളിവളപ്പ് കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ചന്ദനമരം മോഷണം പോയതറിയുന്നത്. തുടര്‍ന്ന് വനം വകുപ്പ് കാസര്‍കോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച പുലര്‍ച്ചെ പള്ളി തുറക്കാനെത്തിയയാളാണ് പള്ളിമുറ്റത്തെ ചാക്കില്‍ ചെത്തിമിനുക്കി കഷണങ്ങളാക്കിയ ചന്ദനമുട്ടികള്‍ കണ്ടത്. കാസര്‍കോട് റേഞ്ച് ഓഫീസര്‍ എന്‍. അനില്‍കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍.രമേശന്, എം.ബി.രാജു, ഉമ്മര്‍ ഫറൂഖ്, രാജേഷ്, ഖമറുന്നിസ, രാഹുല്‍ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി ചന്ദനം ബന്ത വസ്സിലാക്കി പ്രതികള്‍ക്കായി തിരച്ചിലാരംഭിച്ചതായി വനപാലകര്‍ പറഞ്ഞു.