കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാഞ്ഞങ്ങാട് ആര്‍ട് ഗ്യാലറി തുറക്കണം : ജില്ലാ കളക്ടര്‍
കാഞ്ഞങ്ങാട് : ആര്‍ട് ഗ്യാലറികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നതു മുതല്‍ അനുമതി നല്‍കിയിട്ടുള്ളതാണെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാഞ്ഞങ്ങാട് ആര്‍ട് ഗ്യാലറി തുറന്ന് പ്രവര്‍ത്തിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഹൗസ് ബോട്ടുകളില്‍ പരമാവധി 20 പേരെ അനുവദിക്കും. ആകെയുള്ള ഇരിപ്പിടങ്ങളുടെ അമ്പത് ശതമാനം സീറ്റില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹൗസ് ബോട്ടില്‍ സഞ്ചരിക്കാന്‍ അനുമതി നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു. എന്നാല്‍ 20 ല്‍ കൂടുതല്‍ ആളുകള്‍ പാടില്ല.
കാസര്‍കോട് നഗരസഭ മൈതാനം വ്യായാമത്തിന് ഇരുപതു പേര് മാത്രം. ഒരു തവണ പ്രവേശിക്കുന്നതിന് ആവശ്യമായ ക്രമീകരണം നടത്തി തുറന്ന് കൊടുക്കാവുന്നതാണ്. കോ വിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.
ഫുട്ബോള്‍ കളി നിരോധനാജ്ഞ നിലനില്‍ക്കുന്ന മേഖലയില്‍ പാടില്ല.മറ്റു സ്ഥലങ്ങളില്‍ സംഘാടകരുള്‍പ്പടെ പരമാവധി 20 പേര്‍ക്ക് അനുമതി നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു.
അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ പരിചരണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കി ടാറ്റാ കോവിഡ് ആശുപത്രി തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി ത്വരിതപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.നിലവില്‍ ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കിയതോടെ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് വെന്റിലേറ്റര്‍ സൗകര്യം നല്‍കുന്നുണ്ട്. കോ വിഡ് രോഗികളുടെ ഡയാലിസിസ് ഉടന്‍ ആരംഭിക്കും.
സെക്ടറല്‍ മജിസട്രേറ്റു മാര്‍ക്ക് ജില്ലാ പോലീസ് മേധാവി ഓണ്‍ലൈനില്‍ പരിശീലനം നല്‍കുമെന്നും യോഗം തീരുമാനിച്ചു.’