ജില്ലയില്‍ കോവിഡ് പരിശോധന 3000 ആക്കി ഉയര്‍ത്തും പ്രതിദിനം 1700 മുതല്‍ രണ്ടായിരത്തോളം പരിശോധനയാണ് നിലവില്‍ നടത്തുന്നത്.
കാസർകോട് : കാസർകോട് ജില്ലയില്‍ നിലവില്‍ കോവിഡ് രോഗലക്ഷണമുള്ള മുഴുവന്‍ ആളുകളേയും പരിശോധിക്കുന്നുണ്ട്. പ്രതിദിനം 1700 മുതല്‍ രണ്ടായിരത്തോളം പരിശോധനയാണ് നിലവില്‍ നടത്തുന്നത്. ഇത് 3000 ആക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ദന്തഡോക്ടര്‍മാരെയും നഴ്സുമാരെയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിയമിച്ച് കോവിഡ് പരിശോധന നടത്താനും കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.