യു.ഡി.എഫ് 472 വോട്ടിന്റെ ലീഡ് നേടിയ ബൂത്തില്‍ മാണി സി. കാപ്പന് 150ലേറെ വോട്ടിന്റെ ലീഡ്
പാലാ: പാലായില്‍ വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന് ലീഡ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ ലീഡ് നേടുകയും ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത ബൂത്തിലാണ് ഇത്തവണ മാണി സി. കാപ്പന് 150 ലേറെ വോട്ടിന്റെ ലീഡ് നേടിയത്.
രാമപുരത്തെ ഒന്നാം നമ്പര്‍ ബൂത്തിലാണ് മാണി.സി കാപ്പന് ലീഡ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 472 വോട്ടുകള്‍ക്ക് യു.ഡി.എഫ് ലീഡ് നേടിയ ബൂത്താണിത്. 127 വോട്ടുകള്‍ മാത്രമാണ് ഈ ബൂത്തില്‍ എല്‍.ഡി.എഫിനുണ്ടായിരുന്നത്.
രാമപുരം പഞ്ചായത്തിലെ ഒന്നുമുതല്‍ പതിനാലുവരെ ബൂത്തുകളിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണിക്കൊണ്ടിരിക്കുന്നത്.