ബൈക്കില്‍ വന്‍ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി അഞ്ചു യുവാക്കള്‍ പിടിയില്‍
തുറവൂര്‍ : രണ്ടു ബൈക്കുകളിലായി കൊണ്ടു പോകുകയായിരുന്ന എല്‍എസ്ഡി സ്റ്റാംപ്, എംഡിഎംഎ, ഹഷീഷ് ഓയില്‍ എന്നീ ലഹരി വസ്തുക്കളുമായി 5 പേര് കുത്തിയതോട് എക്സൈസിന്റെ പിടിയില്‍. വിപണിയില്‍ വന്വിലമതിക്കുന്നതാണ് ലഹരി വസ്തുക്കളെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. എറണാകുളം ഇടകൊച്ചി സ്വദേശികളായ അക്ഷയ്(19), വിപിന്‍(20) അരൂര്‍ സ്വദേശികളായ അഭിനവ്(19), അശ്വിന്(19), അഭിഷേക്(18) എന്നിവരാണ് പിടിയിലായത്.
കുത്തിയതോട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.എസ്.സുജിത്തിന്റെ നേതൃത്വത്തില്‍ അരൂര്‍ കെല്‍ട്രോണ്‍ കുമ്പളങ്ങി ഫെറിയില്‍ ബോട്ട് കയറാന്‍ നില്‍ക്കുമ്പോളാണ് ഇവര്‍ പിടിയിലായത്. വ്യത്യസ്ത ഇനങ്ങളില്‍ പെട്ട എല്‍എസ്ഡി സ്റ്റാംപ്, എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിങ്ങനെയുള്ള ലഹരി പദാര്‍ഥങ്ങളാണ് കണ്ടെത്തിയത്. അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ബി.ബിനീഷ്, പ്രിവന്റീവ് ഓഫിസര്‍ സുമേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സുധികുമാര്‍ എന്നിവരായിരുന്നു പരിശോധനയിലുണ്ടായത്.