സജ്നാ.. കൂടെയുള്ള ആളുകള്‍ ഒറ്റുകാര്‍ ആയാല്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല; ഉന്നതങ്ങളില്‍ എത്തുമ്ബോള്‍ കൂടെയുള്ളവര്‍ ആരും ഉയരരുതെന്ന മാനസികാവസ്ഥ ഉണ്ടല്ലോ അതും ഒരു തരം അസുഖമാണ്; കുറിപ്പുമായി നടന് ബിനീഷ് ബാസ്റ്റിന്
തിരുവനന്തപുരം : സോഷ്യല്‍ മീഡിയ വഴിയുണ്ടായ അപവാദ പ്രചരണത്തില്‍ മനം നൊന്ത് കഴിഞ്ഞ ദിവസമായിരുന്നു ട്രാന്‍സ്ജെന്‍ഡര്‍ യുവതി സജന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇപ്പോള്‍ ഇതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് ബിനീഷ് ബാസ്റ്റിന് ഇപ്പോള്‍.
ബിനീഷിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം…..
കൊണ്ടു നടന്നതും നീയേ ചാപ്പാ.. കൊണ്ടുനടന്നു കൊല്ലിച്ചതും നീയേ ചാപ്പാ.. എന്ന അവസ്ഥയാണ് .സജന ഷാജിയുടെ ആത്മഹത്യ ശ്രമം കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. മറ്റൊന്നുമല്ല. കൂടെയുള്ള ആളുകള്‍ ഒറ്റുകാര്‍ ആയാല്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ലല്ലോ. സജന ഷാജിയുടെ ഫോണ്‍ സംഭാഷണം ഞാന്‍ നാലാവര്‍ത്തി തുടര്‍ച്ചയായി കേട്ടു.
എനിക്ക് അതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത് തനിക്ക് സഹായം ലഭിക്കുമ്ബോള്‍ കൂടെയുള്ള ആളെയും സഹായിക്കാം എന്ന് പറയുന്ന ആളുടെ വാക്കുകള്‍ മാത്രമാണ് .അത് തെറ്റായി വ്യാഖ്യാനിച്ചതാണോ, അതോ മറ്റാരെങ്കിലും ബോധപൂര്‍വ്വം തെറ്റായി വ്യാഖ്യാനിപ്പിച്ചതോ. അങ്ങനെയാണെങ്കില്‍ അതല്ലേ നമ്മള് കാണേണ്ടത്.
മാത്രമല്ല സജന ഷാജി പറയുന്നത്, തന്നെ സഹായിക്കാനെന്ന വ്യാജേന ചില നന്മ മരങ്ങള്‍ എത്തി അവരെ കൊള്ളയടിക്കാര്‍ ശ്രമിച്ചു എന്നാണ് എങ്കില്‍ അവരേയും തുറന്നു കാട്ടേണ്ടതല്ലെ.. സജന ഷാജി ശരിയാണോ തെറ്റാണോ എന്നുള്ള ചര്‍ച്ച അവിടെ നില്ക്കട്ടെ.. പക്ഷേ അവരെ ഈ ഗതിയില്‍ എത്തിച്ചതിന് പിന്നില്‍ ആരുടെയൊക്കെയോ പങ്കില്ലേ. അത്തരക്കാരെ യും പുറത്തു കൊണ്ട് വരേണ്ടതല്ലേ.
ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ പേരില്‍ എന്നും ലാഭങ്ങള്‍ നേടിയിട്ടുള്ള ചിലരാണ് ഇതിന് പിന്നില്ലെന്ന് സജന ഷാജിയുടെ സുഹൃത്തുക്കള്‍ പറയുന്നു. ഉന്നതങ്ങളില്‍ എത്തുമ്ബോള്‍ കൂടെയുള്ളവര്‍ ആരും ഉയരരുതെന്ന മാനസികാവസ്ഥ ഉണ്ടല്ലോ അതും ഒരു തരം അസുഖമാണ്. അത്തരക്കാരും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.