ബേക്കലിൽ പതിമൂന്നുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
ബേക്കല്‍ :ബേക്കലില്‍ പതിമൂന്ന് വയസ്സുകാരനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കണ്ണാട് പെട്രോള്‍ പമ്പിന് സമീപത്തെ പ്രസാദ് അശ്വതി ദമ്പതികളുടെ മകന് വിഘ്നേഷ് പ്രസാദിനെയാണ് ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം നടക്കുമ്പോള്‍ മാതാവും സഹോദരിയും വീടിന് പുറത്തായിരുന്നു. അല്പം കഴിഞ്ഞ് നോക്കിയപ്പോഴാണ് കിടപ്പ് മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
രാവിലെ പിതാവിന്റെ കൂടെ കാസര്‍കോട്ടെ വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് കുട്ടി കരഞ്ഞിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇത് കാര്യമാക്കിയിരുന്നില്ല. മറ്റ് ഒരു കാരണവും ഇല്ലെന്നാണ് ബന്ധുക്കള്‍ സൂചിപ്പിക്കുന്നത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.