ഒമ്പതുകാരിയെ പീഡിപ്പിച്ച ബേക്കൽ പോക്സോ കേസ് പ്രതിക്ക് 17 വര്‍ഷം തടവും പിഴയും
കാസര്‍കോട് : അയല്‍വാസിയായ ഒന്‍പതു വയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 17 വര്‍ഷം തടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
ബേക്കലം കടപ്പുറം മിഷന് കോളനിയിലെ വര്‍ഗീസി (60) നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി-ഒന്ന് ജഡ്ജി ആര്.എല്‍.ബൈജു ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് ശിക്ഷവിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഏഴുമാസം അധികതടവ് അനുഭവിക്കണം.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകുമെന്ന് കോടതി വിധിയില്‍ പറഞ്ഞു. 2016 മാര്‍ച്ച് 15-ന് വൈകിട്ട് ഏഴിന് ആരുമില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതാണ് സംഭവം.
ബേക്കല്‍ സി.ഐ. യു.പ്രേമന് അന്വേഷണം നടത്തിയ കേസില്‍ സി.ഐ. ഭരതനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി പോക്സോ കേസ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.