പാലത്തായി പീഡനം പുതിയ അന്വേഷണ സംഘം രൂപീകരിക്കണം മേല്‍നോട്ടം ഐ ജി ശ്രീജിത്തില്‍ നിന്ന് മാറ്റണം സുപ്രധാന വിധിയുമായി ഹൈക്കോടതി
കൊച്ചി: പാലത്തായി പീഡനക്കേസില്‍ രണ്ടാഴ്ചയ്ക്കകം പുതിയ അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഐ ജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കണം സംഘം രൂപീകരിക്കേണ്ടതെന്ന് പറഞ്ഞ കോടതി നിലവിലെ അന്വേഷണ സംഘത്തിലുളളവര്‍ പുതിയ സംഘത്തില്‍ ഉണ്ടാവരുതെന്നും ആവശ്യപ്പെട്ടു. സംഘത്തിന്റെ മേല്‍നോട്ടം ഐ ജി ശ്രീജിത്തില്‍ നിന്ന് മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ അന്വേഷണ സംഘത്തിന് എതിരെ നല്കിയ ഹര്‍ജിയെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. പുതിയ അന്വേഷണ സംഘമെന്ന കോടതിയുടെ ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ല.ബി ജെ പി നേതാവുകൂടിയായ പത്മരാജന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പൊലീസ് പ്രതിയെ അറസ്റ്റുചെയ്യാന്‍ വൈകിയത് ഏറെ വിവാദമായിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി നുണപറയുന്നതായി അന്വേഷണസംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കുട്ടിക്ക് നുണപറയുന്ന ശീലവും വിചിത്രമായ ഭാവനകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് അന്വേഷണസംഘം ഇപ്രകാരമുളള റിപ്പോര്‍ട്ട് നല്‍കിയിത്