കമ്മ്യൂണിസ്റ്റ് ചൈന മുന്നേറുകയാണ് ഐ.എം.എഫ് ആസ്ഥാനം വാഷിംഗ്ടണില്‍ നിന്ന് ബീജിംഗിലേക്ക്
ഉടൻ മാറ്റുമോ? ശശി തരൂര്‍
ന്യൂഡല്‍ഹി: അന്താരാഷ്ട്ര നാണയനിധിയുടെ ആസ്ഥാനം ചൈനയിലെ ബീജിംഗിലേക്ക് മാറ്റുന്നത് ഉടന്‍ ഉണ്ടാകുമോയെന്ന് ശശി തരൂര്‍ എം.പി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഐ.എം.എഫ് സ്ഥാപിച്ചതു മുതല്‍ പിന്തുടരുന്ന ഒരു നിയമാവലിയുണ്ട്. അതനുസരിച്ച് ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യത്താffണ് നാണയനിധിയുടെ ആസ്ഥാനം സ്ഥിതി ചെയ്യേണ്ടതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ 75 വര്‍ഷമായി വാഷിംഗ്ടണിലാണ് ഐ.എം.എഫ് ആസ്ഥാനം. എന്നാല്‍, കൊവിഡിന് ശേഷം ചൈനീസ്, അമേരിക്കന്‍ സമ്പദ് വ്യവസ്ഥകളുടെ വളര്‍ച്ച വിലയിരുത്തുമ്പോള്‍ ഐ.എം.എഫ് ആസ്ഥാനമാറ്റം വേണ്ടിവരുമോ എന്ന് ശശി തരൂര്‍ ചോദിച്ചു.
ഈ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം വളര്‍ച്ച രേഖപ്പെടുത്തുന്ന ഒരേയൊരു സമ്പദ് വ്യവസ്ഥ ചൈനയാകുമെന്ന് ഐ.എം.എഫ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 1.9 ശതമാനം വളര്‍ച്ചയാണ് ചൈനയ്ക്ക് ഉണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം അമേരിക്കന്‍ സമ്പദ് വ്യവസ്ഥ 4.3 ശതമാനം ചുരുങ്ങുകയാണ്. അടുത്ത വര്‍ഷം ചൈന 8.4 ശതമാനം വളരുമെന്നാണ് വിലയിരുത്തല്‍. ആ സമയത്ത് അമേരിക്കയുടെ വളര്‍ച്ച 3.1 ശതമാനം മാത്രമാകും. ഇത് കനത്ത വെല്ലുവിളിയാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.