മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ല ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണ് ധൃതിപ്പെട്ട് സത്യവാങ്മൂല വുമായി കസ്റ്റംസ്
കൊച്ചി: എം. ശിവശങ്കര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണെന്ന് കസ്റ്റംസ്. എം.ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് വ്യക്തമാക്കി കസ്റ്റംസ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് അദ്ദേഹത്തിനെതിരേ കസ്റ്റംസിന്റെ രൂക്ഷമായ വിമര്‍ശനം.
ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതാണ്. വേദനസംഹാരി കഴിച്ചാല്‍ മാറുന്ന നടുവേദന മാത്രമാണ് ശിവശങ്കറിന് ഉളളത്. അറസ്റ്റ് പ്രതീക്ഷിച്ചിരുന്ന ശിവശങ്കര്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ചോദ്യം ചെയ്യല്‍ ഒഴിവാക്കാനായാണ് അസുഖമുളളതായി ഭാവിച്ചത്. ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലേക്ക് പോകണമെന്ന് അദ്ദേഹം വാശിപിടിക്കുകയായിരുന്നുവെന്നും കസ്റ്റംസിന്റെ എതിര് സത്യവാങ്മൂലത്തില്‍ പറയുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ നിലപാട് എടുത്തിരിക്കുന്നത്. ഹൈക്കോടതിക്ക് കസ്റ്റംസ് കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി പരിഗണിക്കാന്‍ കഴിയില്ലെന്നും എതിര്‍സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. അതിനുമുമ്പുതന്നെ കസ്റ്റംസ് തങ്ങളുടെ സത്യവാങ്മൂലം കോടതിയില്‍ ഹാജരാക്കിരിക്കുകയാണ്.