പൃഥ്വിരാജിന് കൊവിഡ്, ജന ഗണ മന ചിത്രീകരണം നിര്‍ത്തിവെച്ചു
കടുവയും കുടുങ്ങും
കൊച്ചി : നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജന ഗണ മന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു പൃഥ്വിരാജ്. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സിനിമയുടെ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കളും ക്വാറന്റൈനില്‍ പോകേണ്ടിവരും. സുരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ക്വീൻ എന്ന സിനിമ സംവിധാനം ചെയ്ത ആളാണ് ഡിജോ ജോസ്. കൊച്ചിയില്‍ ആയിരുന്നു ചിത്രീകരണം നടന്നുകൊണ്ടിരുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജനഗണമന. മോഹൻലാലിനെ വെച്ച് ഒട്ടേറെ പരസ്യ ചിത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ സംവിധായകനാണ് ഡിജോ ജോസ്. സുരാജ് വെഞ്ഞാറമൂടിന് ശ്രദ്ധേയമായ കഥാപാത്രമാണ് ചിത്രത്തിലുള്ളത്. സിനിമ ഏത് വിഭാഗത്തില്‍ പെടുന്നതാണ് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
റോയ് എന്ന ചിത്രമാണ് സുരാജ് വെഞ്ഞാറമൂട് ഇതിനു മുമ്പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം.
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ കടുവ എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഉടൻ ചിത്രീകരണം തുടങ്ങാനുള്ളത്.