പാലാ: ഉപതെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ ഒരു മണിക്കൂറിന് ശേഷം പുറത്തുവന്നു. ആദ്യ ലീഡ് എല്‍ഡിഎഫിന് അനുകൂലമാണ്.
രാമപുരം പഞ്ചായത്തിലെ ആദ്യ മൂന്ന് ബൂത്തുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ മാണി സി. കാപ്പന് 251 വോട്ടിന് ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.
രാമപുരം പഞ്ചായത്തില്‍ 22 ബൂത്തുകളാണ് എണ്ണേണ്ടത്. ആദ്യ റൗണ്ടില്‍ 14 ബൂത്തുകള്‍ എണ്ണും. രണ്ടാം റൗണ്ടിലാണ് ശേഷിക്കുന്ന ബൂത്തുകള്‍ എണ്ണുന്നത്. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലാണ് കാപ്പന് ലീഡ് ലഭിച്ചിരിക്കുന്നത്.