ഉടൽ ശിവശങ്കരന്റെത് ഹൃദയവും തലച്ചോറുമെല്ലാം പിണറായി വിജയന്റേതും അവയ്ക്കൊന്നും തകരാറില്ല പരിഹാസവുമായി കെ സുരേന്ദ്രൻ
കോഴിക്കോട് : മുഖ്യമന്ത്രിയാണ് കള്ളക്കടത്തു സംഘത്തിന്റെ രക്ഷാകവചമെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ രാഷ്ട്രീയപ്രേരിതമെന്ന് ആരോപിച്ച് തടയാനാണ് സിപിഎമ്മും സര്‍ക്കാരും ലക്ഷ്യമിടുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇപ്പോള്‍ അതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര സംഘം വന്നത് എന്നു വീമ്പു പറഞ്ഞ സിപിഎം സെക്രട്ടേറിയറ്റ് സത്യം വെളിച്ചത്തുവരുമെന്നായപ്പോള് അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിക്കുകയാണ്. ശിവശങ്കരന്റെ ഹൃദയവും തലച്ചോറുമെല്ലാം പിണറായി വിജയനാണ്. അവയ്ക്കൊന്നും ഒരു തകരാറുമില്ല. അന്വേഷണം വൈകിപ്പിക്കാനുള്ള ചികിത്സാനാടകമാണ് ഇപ്പോള്‍ നടക്കുന്നത് സുരേന്ദ്രന് പറഞ്ഞു.