പതിനൊന്നുകാരിയെ മൂന്ന് വർഷമായി പീഡിപ്പിച്ചിരുന്ന 46കാരനായ രണ്ടാനച്ഛൻ അറസ്റ്റിൽ
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പതിനൊന്നു വയസുള്ള പെൺകുട്ടിയെ മൂന്ന് വർഷമായി പീഡിപ്പിച്ചുവന്ന രണ്ടാനച്ഛൻ അറസ്റ്റിൽ. കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചുവരികയാണ്. പത്തനംതിട്ട തടിയൂർ സ്വദേശിയായ നാൽപ്പത്തിയാറുകാരനായ രണ്ടാനച്ഛനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏഴ് വർഷം മുമ്പാണ് ഇയാൾ പെൺകുട്ടിയുടെ മാതാവിനെ വിവാഹം കഴിക്കുന്നത്. പെൺകുട്ടിയുടെ മാതാവ് സംശയത്തെ തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലും പരിശോധനയിലുമാണ് പെൺകുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തുന്നത്.