ഷിറിയ ഒളയത്ത് 12 ലോഡ് മണല്‍ പിടിച്ചു
കാസർകോട് : പോലീസും റവന്യൂ അധികൃതരും 12 ലോഡ് മണല്‍ പിടിച്ചു. ഷിറിയ പുഴയോരത്ത് ഒളയത്ത് കൂട്ടിയിട്ടിരുന്ന 10 ലോഡ് മണല്‍ മഞ്ചേശ്വരം തഹസില്‍ദാറുടെ നിര്‍ദേശപ്രകാരം ഇച്ചിലങ്കോട് സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ രാജുവിന്റെ നേതൃത്വത്തില്‍ റവന്യൂ സംഘം പിടിച്ചെടുക്കുകയായിരുന്നു. കുമ്പള പോലീസും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം അംഗഡിമുഗറില്വെച്ചാണ് രണ്ടുലോറി മണല്‍ കുമ്പള എസ്.ഐ. എ.സന്തോഷ് കുമാര്‍ പിടിച്ചെടുത്തത്. ഷിറിയയില്നിന്ന് പിടിച്ചെടുത്ത മണല്‍ ഇച്ചിലങ്കോട് വില്ലേജ് ഓഫീസ് പരിസരത്തേക്ക് മാറ്റി.