ശനിയും ഞായറും നാമനിര്‍ദേശ പത്രിക സ്വീകരിക്കില്ല; സമര്‍പ്പണത്തിനു രണ്ടുനാള്‍ മാത്രം
തിരുവനന്തപുരം : അഞ്ച് നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി രണ്ട് പ്രവൃത്തി ദിനം മാത്രമാണ് ഉള്ളത്. ഇന്നും തിങ്കളാഴ്ചയും മാത്രമേ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകൂ.
ഈ മാസം 30 ന് തിങ്കളാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. പൊതു അവധി ദിനങ്ങളില്‍ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഇതു പ്രകാരം ശനി, ഞായര്‍ ദിവസങ്ങളില്‍ പത്രിക സ്വീകരിക്കില്ല.
തെരഞ്ഞെടുപ്പ് കമ്മിഷന് മാനദണ്ഡപ്രകാരം രണ്ടാം ശനി, നാലാം ശനി അവധി ദിനങ്ങളാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.എല്‍ഡിഎഫും മുസ്ലിം ലീഗും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി പ്രചാരണപരിപാടികളിലേക്ക് കടക്കുകയാണ്. അതേസമയം തമ്മിലടി മൂലം കോണ്‍ഗ്രസിനും ബിജെപിക്കും ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.