ഓണ്‍ലൈന്‍ ഗെയിം പോയത് 30 ലക്ഷം കടം പെരുകി ഭാര്യയ്ക്ക് സന്ദേശമയച്ച് യുവാവ്
ജീവനൊടുക്കി
പുതുച്ചേരി: ഓണ്‍ലൈനില്‍ ഗെയിം കളിച്ച് 30 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി. പുതുച്ചേരിയില്‍ താമസിക്കുന്ന വിജയ് കുമാറാണ് ഭാര്യയ്ക്ക് ശബ്ദസന്ദേശം അയച്ച ശേഷം സ്വയം തീകൊളുത്തി മരിച്ചത്.
പതിവായി ഓണ്‍ലൈനില്‍ ചീട്ട് കളിച്ചിരുന്ന വിജയ് കുമാറിന് 30 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായാണ് പോലീസ് നല്കുന്ന വിവരം. ഇതേത്തുടര്‍ന്ന് കടബാധ്യതകളും വര്‍ധിച്ചു. ബാധ്യതകള്‍ തീര്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് യുവാവ് ജീവനൊടുക്കിയത്.
മരിക്കുന്നതിന് മുമ്പ് വിജയ് കുമാര്‍ ഇക്കാര്യങ്ങളെല്ലാം വിശദമാക്കി ഭാര്യയ്ക്ക് ശബ്ദസന്ദേശം അയച്ചിരുന്നു. കടം കൂടിവരികയാണെന്നും ഇതൊന്നും അടച്ചുതീര്‍ക്കാന്‍ തനിക്കാവില്ലെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. അതിനാലാണ് ജീവനൊടുക്കുന്നതെന്നും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ടവര്‍ സൂക്ഷിക്കണമെന്നും സന്ദേശത്തിലുണ്ടായിരുന്നു.
വിജയ്കുമാറിന്റെ സന്ദേശം ലഭിച്ചതിന് പിന്നാലെ ഭാര്യ പോലീസില്‍ വിവരമറിയിച്ചിരുന്നു. എന്നാല്‍ മംഗലം പോലീസ് ഇദ്ദേഹത്തിന്റെ താമസ സ്ഥലത്ത് എത്തിയപ്പോള്‍ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇന്ദിരാഗാന്ദി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.