പഞ്ചര്‍ ഒട്ടിച്ചു നല്‍കാത്തതിന്റെ മുന്‍ വൈരാഗ്യം തൃശൂരിൽ കടയുടമയ്ക്ക് നേരെ
വെടിയുതിര്‍ത്തു
തൃശൂർ : ടയര്‍ കട ഉയമയ്ക്ക് നേരെ വെടിയുതിര്‍ത്തു. കൂര്‍ക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പാലക്കാട് സ്വദേശി മണികണ്ഠനാണ് കാലില്‍ വെടിയേറ്റത്.
പഞ്ചര്‍ ഒട്ടിച്ചു നല്‍കാത്തതിന്റെ മുന്‍വൈരാഗ്യമാണ് വെടിയുതിര്‍ത്തതിന് പിന്നില്‍. സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിലായി. ഡിറ്റോ, ഷാജന്, ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്. വെടിയുതിര്‍ത്താന്‍ ഉപയോഗിച്ച തോക്ക് കണ്ടെടുത്തു. പിടിയിലായവര്‍ ക്രിമിനല്‍ കേസ് പ്രതികളാണ്.