എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി; ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യം,
ഉച്ചക്ക് ശേഷം നോക്കാമെന്ന്..
കൊച്ചി : സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. എന്നാൽ മുൻകൂർ ജാമ്യഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭഭിഭാഷകൻ ആവശ്യപ്പെട്ടു. എല്ലാവർക്കും അവരവരുടെ കാര്യം അർജന്റ് മാറ്ററാണെന്ന് മറുപടി നൽകിയ കോടതി, ഇന്ന് തന്നെ പരിഗണിക്കാൻ സാധിക്കില്ലെന്നും പറഞ്ഞു. അത്യാവശ്യമായി ഹർജി കേൾക്കണം എന്ന് അഭിഭാഷകൻ വീണ്ടും പറഞ്ഞതോടെ നിലപാട് കോടതി മയപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്നത് നോക്കാമെന്ന് കോടതി വ്യക്തമാക്കി.