തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ
സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി; തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സ്വകാര്യവത്കരണം കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ഹര്‍ജി തള്ളി കൊണ്ട് കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം വിമാനത്താവളം ആദാനി ഗ്രൂപ്പിന് പാട്ടത്തിന് കൈമാറാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഇതേ വിഷയത്തില്‍ ഏഴോളം ഹര്‍ജികള്‍ ഹൈക്കോടതിയ്ക്ക് മുന്നിലെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തുകൊണ്ടും അനുകൂലിച്ചുകൊണ്ടുമുള്ളതായിരുന്നു ഈ ഹര്‍ജികള്‍.