പാലായില്‍ ആദ്യം ഫലം പുറത്തുവന്നു, യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പം: സര്‍വീസ് വോട്ടുകള്‍ എണ്ണിത്തുടങ്ങി
കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ പോസ്റ്റല്‍ വോട്ടുകളിലെ ആദ്യഫലം പുറത്തുവന്നപ്പോള്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പം.യു.ഡി.എഫ്-ആറ്, എല്‍.ഡി.എഫ്-ആറ് വോട്ടുകളാണ് മുന്നണികള്‍ക്ക് ലഭിച്ചത്. മൂന്ന് വോട്ടുകള്‍ അസാധുവായി. 54 വര്‍ഷം കെ.എം. മാണിയെ മാത്രം വിജയിപ്പിച്ച പാലായില്‍ നിന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നിയമസഭയിലെത്തുന്നത് ആരെന്ന് ഇന്നറിയാം. രാവിലെ 8ന് കാര്‍മല്‍ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 176 ബൂത്തുകളിലെ 1,27,939 വോട്ടുകള്‍ 14 റൗണ്ടില്‍ എണ്ണും. 10 മണിക്കുള്ളില്‍ ഫലം അറിയാനായേക്കും.
പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെ സര്‍വീസ് വോട്ടുകളുമാണ് ആദ്യമെണ്ണുക.ആകെയുള്ളത് 15 പോസ്റ്റല്‍ വോട്ടും 14 സര്‍വീസ് വോട്ടുകളുമാണ്. ഇതു പൂര്‍ത്തിയായശേഷമായിരിക്കും വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക.
ഇതിനുശേഷം അഞ്ചു ബൂത്തുകളിലെ വി.വി പാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകളെണ്ണും. നറുക്കെടുപ്പിലൂടെയാകും എണ്ണാനുള്ള വി.വി പാറ്റ് യന്ത്രങ്ങള്‍ തീരുമാനിക്കുക. 13 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണുക. 14 ടേബിളുകള്‍ സജ്ജമാക്കിയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരു പാലായിലെ പോളിംഗ് ശതമാനം.