സീറ്റിനെചൊല്ലി യു ഡി എഫിൽ അടി തുടങ്ങി, ജോസഫും കോൺഗ്രസും നേർക്കുനേർ. മുസ്ലിം ലീഗിനും വേണം കൂടുതൽ സീറ്റ്.
തിരുവനന്തപുരം: ജോസ് കെ മാണി യു ഡി എഫ് വിട്ടതിനെ തുടര്‍ന്ന് മുന്നണിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലിയാണ് നിലവില്‍ തര്‍ക്കം. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുഴുവന്‍ സീറ്റുകളും തങ്ങള്‍ക്ക് വേണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ മാണി വിഭാഗത്തിന്റെ അഭാവത്തില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പിന് പ്രാധാന്യം ലഭിക്കണമെന്നാണ് പ്രദേശത്തെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം. ഇഹുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കോട്ടയത്ത് ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് യു ഡി എഫ് വ്യക്തമാക്കി.കേരളം കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം കടുത്ത പ്രതിസന്ധിയാണ് യു ഡി എഫില്‍ ഉയര്‍ത്തിയിട്ടുള്ളത്.തക്കം പാര്‍ത്തിരുന്ന ജോസഫ് വിഭാഗം ഇപ്പോള്‍ തനി നിറം പുറത്തെടുക്കുകയാണ്. വിലപേശലില്‍ വിട്ടുവീഴ്ചയുണ്ടാകില്ല എന്നാണ് ലഭ്യമാകുന്ന വിവരം. തിരഞ്ഞെടുപ്പ് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ജോസഫ് വിഭാഗത്തെ കൂടി പിണക്കുന്ന നിലപാട് സ്വീകരിക്കാന്‍ യു ഡി എഫിന് കഴിയില്ല. ഈ അവസരം മുന്‍ നിര്‍ത്തിയാണ് ഇപ്പോള്‍ ജോസഫ് വിഭാഗം അവകാശവാദം ഉയര്‍ത്തുന്നത്. എന്നാല്‍ കോട്ടയം ഇടുക്കി മേഖലകളില്‍ സ്വാധീനമുള്ള കോണ്‍ഗ്രസ് എ ഗ്രൂപ്പ് ഇതേ ആവശ്യമുയര്‍ത്തുന്നുണ്ട്. ജോസ് കെ മാണിയുടെ അഭാവത്തില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പിന് നല്കിയാല് യു ഡി എഫില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ നല്‍കുമെന്നാണ് ഇക്കൂട്ടരുടെ വിലയിരുത്തല്‍. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് മാത്രമേ തിങ്കളാഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മുന്നണിക്ക് തീരുമാനം കൈക്കൊള്ളാന്‍ കഴിയു. വിഷയത്തില്‍ ലീഗിന്റെ നിലപാടും ശ്രദ്ധേയമാകും ജോസഫ് വിഭാഗത്തെ പിണക്കത്തിരുന്നാല് മാത്രമേ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗുണമുണ്ടാകുകയുള്ളു എന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. അതെ സമയം കോണ്‍ഗ്രസ് എ ഗ്രൂപ്പിനെ പിണക്കിയാല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവശേഷിക്കുന്ന പ്രതീക്ഷ കൂടി അസ്തമിക്കും. ഉമ്മന്‍ ചാണ്ടിയുള്‍പ്പടെയുള്ള നേതാക്കളോട് ലീഗിനുള്ള ബന്ധം കോണ്‍ഗ്രസ് എ ഗ്രൂപ്പിന് അനുകൂലമാകും എന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. എന്തായാലും ത്രിശങ്കുവില്‍ നില്ക്കുന്ന യു ഡി എഫിന് തിങ്കളാഴ്ച നടക്കുന്ന ഉഭയകക്ഷി യോഗം നിര്‍ണായകമാകും.