മരണ നിരക്ക് കുറച്ചു കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിൽ കോവിഡ് ബാധിതര്‍ക്ക് നല്‍കിയത് 28.12
ലക്ഷം ലിറ്റര്‍ ഓക്സിജൻ
കാഞ്ഞങ്ങാട് : ജില്ലാ ആസ്പത്രിയില്‍ 18 ദിവസത്തിനുള്ളില്‍ കോവിഡ് ബാധിതര്‍ക്ക് നല്‍കിയത് 28.12 ലക്ഷം ലിറ്റര്‍ പ്രാണവായു. ഒരുദിവസം 20 വലിയ ഓക്സിജന്‍ സിലിന്‍ഡറും 25 ചെറിയ സിലിന്‍ഡറുമാണ് ഉപയോഗിക്കുന്നത്. വലിയ സിലിന്‍ഡറില്‍ 7000 ലിറ്റര്‍ ഓക്സിജനാണ് ഉള്‍ക്കൊള്ളുന്നത്. 650 ലിറ്റര്‍ ഉള്‍ക്കൊള്ളുന്നതാണ് ചെറിയ സിലിന്‍ഡര്‍. ആറ് സിലിന്ഡറുകളെ ഒന്നിച്ച് പൈപ്പ് ലൈന്‍ സംവിധാനത്തിലൂടെ രോഗികള്‍ക്ക് സെന്‍ട്രലൈസ്ഡ് ആയി പ്രാണവായു നല്‍കുകയാണ് ചെയ്യുന്നത്.
ധര്‍മശാലയിലെ പ്ലാന്റില്‍നിന്നാണ് സിലിന്‍ഡറുകള്‍ ഓക്സിജന്‍ നിറയ്ക്കുന്നത്. ഇപ്പോള്‍ 66 കോവിഡ് ബാധിതരാണ് അതീവ ഗുരുതരാവസ്ഥയില്‍ ഇവിടെ കിടക്കുന്നത്. ഈമാസം ഒന്നുമുതലാണ് ജില്ലാ ആസ്പത്രി കോവിഡ് ആസ്പത്രിയായി മാറിയത്. 150 ലേറെപ്പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇത്തരമൊരു സംവിധാനം ജില്ലാ ആസ്പത്രിയിലാക്കിയില്ലായിരുന്നെങ്കില് മരണസംഖ്യ കൂടുമായി രുന്നുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി.രാംദാസും കോവിഡ് നിരീക്ഷണ സെല്‍ ഓഫീസര്‍ ഡോ. എ.ടി.മനോജും പറഞ്ഞു