ഇരിയണ്ണി – കുറ്റിക്കോൽ റോഡ് വികസനം മുടക്കാൻ ലീഗ് നേതാവിന്റെ നീക്കം, സിപിഎം
പ്രതിഷേധം ഉയർത്തി
മുളിയാർ :കിഫ്ബിയിൽ 54.12 കോടി രൂപ അനുവദിച്ച ബോവിക്കാനം- കുറ്റിക്കോൽ റോഡ് വികസന പ്രവൃത്തി തടസ്സപ്പെടുത്താൻ മുസ്ലിം ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി നടത്തുന്ന ആസൂത്രിത നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭവുമായി സിപിഐ എം.രംഗത്ത്. മുളിയാറിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളുടെ ചിരകാല ആഗ്രഹമായ റോഡ് നവീകരണമാണ് മുടക്കാൻ ശ്രമം. കെ കുഞ്ഞിരാമൻ എംഎൽഎ നേരിട്ട് യോഗം വിളിച്ചപ്പോൾ പങ്കെടുക്കുകയും സമവായത്തിലെത്തുകയും ചെയ്ത ശേഷമാണ് ഭാര്യയുടെ വസ്തുവിന്റെ പേരിൽ കോടതി കയറി സർക്കാരിനും ഉദ്യോഗസ്ഥർക്കും വക്കീൽ നോട്ടീസ് നൽകിയത്. റോഡിൽനിന്ന് മതിയായ അകലം പാലിക്കാതെയും അനുമതി വാങ്ങാതെയും നിർമിച്ച കെട്ടിടം സംരക്ഷിക്കാനെന്ന പേരിലാണ് കോടതി വ്യവഹാരം. പൊതുഇടത്തിൽ വികസനം എന്ന് ആവർത്തിച്ചു പറയുകയും എംഎൽഎയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ കൊണ്ട് വരുന്ന മെഗാ പ്രോജക്ടുകൾ മുടക്കാൻ ശ്രമിക്കുകയാണ് ലീഗും യുഡിഎഫുമെന്ന് സിപിഎം ആരോപിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ബോവിക്കാനം ടൗണിൽ 5 കേന്ദ്രങ്ങളിൽ സമരം നടന്നു. ആദ്യ കേന്ദ്രത്തിൽ ബി കെ നാരായണൻ ഉദ്ഘാടനം ചെയ്തു. വി ഭവാനി അധ്യക്ഷയായി. ടി അപ്പക്കുഞ്ഞി സ്വാഗതം പറഞ്ഞു. എം മാധവൻ ഉദ്ഘാടനം ചെയ്ത സമര കേന്ദ്രത്തിൽ കെ പി സുകുമാരൻ അധ്യക്ഷനായി. സി എച്ച് ഐത്തപ്പ സ്വാഗതം പറഞ്ഞു.
മൂന്നാം കേന്ദ്രത്തിൽ പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇ മോഹനൻ അധ്യക്ഷൻ. പി വി മിനി, കെ വി സജേഷ് എന്നിവർ സംസാരിച്ചു. കലാം പള്ളിക്കാൽ സ്വാഗതം പറഞ്ഞു. പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത കേന്ദ്രത്തിൽ എം ദാമോദരൻ അധ്യക്ഷനായി. കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു. അഞ്ചാം കേന്ദ്രത്തിൽ ബി എം പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈ ജനാർദനൻ അധ്യക്ഷനായി. ശ്രീനേഷ് സ്വാഗതം പറഞ്ഞു