കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. പാലാ കാര്‍മല്‍ പബ്ലിക് സ്കൂളില്‍ രാവിലെ എട്ടു മുതലാണു വോട്ടെണ്ണല്‍. ഒമ്ബതോടെ ആദ്യ സൂചനകള്‍ ലഭിക്കും. പത്തോടെ അനൗദ്യോഗികമായി ഫലമറിയാം. വി.വി. പാറ്റ് ഒത്തുനോക്കിയതിനു ശേഷം, ഉച്ചയോടെയേ തെരഞ്ഞെടുപ്പു കമ്മിഷന് ഔദ്യോഗിക ഫലം പ്രഖ്യാപിക്കൂ. 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ അറിയാം.യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോം, എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മാണി സി. കാപ്പന്, എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍. ഹരി എന്നിവരുള്‍പ്പെടെ 13 പേരാണു മത്സരരംഗത്തുണ്ടായിരുന്നത്.
കെ.എം. മാണിയെ മാത്രം വിജയിപ്പിച്ചിട്ടുള്ള പാലാ മണ്ഡലം, അദ്ദേഹത്തിന്റെ വിയോഗം മൂലമുണ്ടായ ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പിലും ഒപ്പമുണ്ടാകുമെന്നും വലിയ ഭൂരിപക്ഷം ലഭിക്കുമെന്നും യു.ഡി.എഫ്.പ്രതീക്ഷിക്കുന്നു.
up
മൂന്നു തവണ പരാജയപ്പെട്ട മാണി സി. കാപ്പനോടു വോട്ടര്‍മാര്‍ക്കു സഹാനുഭൂതിയുണ്ടാകുമെന്ന് എല്‍.ഡി.എഫ്. കരുതുന്നു. വിജയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണിസി കാപ്പന് വ്യക്തമാക്കി. ഫലത്തെക്കുറിച്ച് ആശങ്ക ഇല്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ വോട്ട് വര്‍ധനയാണ് എന്‍.ഡി.എയുടെ ലക്ഷ്യം.