കാസര്‍കോട് ജില്ലാ ലൈബ്രറിയിൽ പുതിയ കെട്ടിടത്തിന്ശി ലയിട്ടു.
കാസര്‍കോട്:കാസര്‍കോട് ജില്ലാ ലൈബ്രറിക്ക് എന്‍.എ നെല്ലിക്കുന്ന് എം,എല്‍ എയുടെ പ്രാദേശിക ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചിലവിട്ട് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് നടന്നു.പുലിക്കുന്നിലെ നിലവിലുള്ള ലൈബ്രറിക്കു സമീപമാണ് പുതിയ കെട്ടിടവും ഹാളും നിര്‍മ്മിക്കുന്നത്. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സി. അംഗം പി.വി.കെ പനയാല്‍ അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ പി.അപ്പുക്കുട്ടന് മുഖ്യാതിഥിയായി.ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസി.എ.കെ.ശശിധരന്,ജോ.സെക്രട്ടറി കെ.പ്രദീപ്, ജില്ലാ ലൈബ്രറി വികസന സമിതിയംഗം കെ പത്മനാഭന്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ പി.പ്രഭാകരന് താലൂക്ക് സെക്രട്ടറി പി.ദാമോദരന്‍ എന്നിവർ സന്നിഹിതരായി.