അനധികൃതമായി സര്‍വ്വീസില്‍നിന്ന് വിട്ടുനിന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള 432 ജീവനക്കാരെ
ആരോഗ്യവകുപ്പില്‍നിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം: അനധികൃതമായി സര്‍വ്വീസില്‍നിന്ന് വിട്ടുനിന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള 432 ജീവനക്കാരെ ആരോഗ്യവകുപ്പില്‍നിന്ന് പിരിച്ചുവിടാന്‍ ഉത്തരവിട്ടു. 385 ഡോക്ടര്‍മാരെയും 47 മറ്റ് ജീവനക്കാരെയും ആണ് പിരിച്ചുവിട്ടിരിക്കുന്നത്.
വര്‍ഷങ്ങളോളം ഇവര്‍ അനധികൃതമായി സര്‍വ്വീസില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പല തവണ ഇവരോട് സര്‍വ്വീസില്‍ പ്രവേശിക്കാന്‍ നേരിട്ട് നോട്ടീസ് നല്കി ആവശ്യപ്പെട്ടുകയും മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നിട്ടും തിരികെ സര്‍വ്വീസില്‍ പ്രവേശിക്കാന്‍ താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് ഇപ്പോള്‍ പിടിച്ചുവിടാന്‍ ഉത്തരവ് ഇട്ടിരിക്കുന്നത്.
കോവിഡിന്റെ സാഹചര്യത്തില്‍ ആരോഗ്യമേഖലയില്‍ ജീവനക്കാരുടെ അഭാവമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പെട്ടെന്ന് ഇവരോട് തിരികെ സര്‍വ്വീസില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.
385 പ്രൊബേഷന്മാരും സ്ഥിരം ജീവനക്കാരുമായ ഡോക്ടര്‍മാരും അനധികൃത അവധിയിലായിരുന്ന അഞ്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, നാല് ഫാര്‍മസിസ്റ്റുമാര്‍, ഒരു ഡെലേറിയ ഇന്‍സ്പെക്ടര്‍, 20 സ്റ്റാഫ് നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പിരിച്ചുവിട്ടത്.